Advertisement

2024 ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയെടുത്ത് കൊഹ്ലി; ആവേശത്തില്‍ ആരാധകര്‍

April 6, 2024
Google News 3 minutes Read
Virat Kohli slams 8th IPL century, creates history with 7500 runs

രാജസ്ഥാനെതിരെ നടന്ന ഐപിഎല്‍ മത്സത്തില്‍ പുത്തന്‍ സെഞ്ച്വറി കരുത്തില്‍ വിരാട് കൊഹ്ലി. 2024 ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി നേട്ടമാണ് വിരാട് കൊഹ്ലിയിലൂടെ സംഭവിച്ചത്. ഐപിഎല്ലില്‍ കൊഹ്ലി നേടുന്ന എട്ടാമത്തെ സെഞ്ച്വറിയാണ് ഇത്. 67 പന്തിലാണ് സെഞ്ച്വറി നേട്ടം. 12 ഫോറും 4 സിക്‌സും അടങ്ങുന്നതാണ് കൊഹ്ലിയുടെ ഇന്നിംഗ്‌സ്. (Virat Kohli slams 8th IPL century, creates history with 7500 runs)

വിരാട് കൊഹ്ലിയുടെ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാനെതിരെ 183 റണ്‍സാണ് ബംഗളൂരു നേടിയത്. ആദ്യ മൂന്ന് മത്സരത്തിലും വിജയം നേടിയ രാജസ്ഥാന്‍ വിജയത്തുടര്‍ച്ച പ്രതീക്ഷിച്ചാണ് ഇന്ന് കളിക്കാനിറങ്ങിയത്. ഈ സീസണില്‍ ഒരു വിജയം മാത്രം സ്വന്തമാക്കിയ ബംഗളൂരുവിന് ഈ മത്സരത്തിലെ വിജയം അതീവ നിര്‍ണായകമാണ്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

ലോകകപ്പ് ടി ട്വന്റി ക്രിക്കറ്റ് നടക്കുന്ന വര്‍ഷം വിരാട് കൊഹ്ലിയുടെ ഈ മിന്നുന്ന ഫോം ഇന്ത്യന്‍ ക്രിക്കറ്റിനും ആവേശം പകരുന്നതാണ്. 2022ലെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് അന്താരാഷ്ട്ര ടി20യിലെ കൊഹ്ലിയുടെ ഏക സെഞ്ച്വറി. ഇതോടെ ഐപിഎല്ലില്‍ 7500 റണ്‍സ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡും കൊഹ്ലി സ്വന്തമാക്കി.

Story Highlights :Virat Kohli slams 8th IPL century, creates history with 7500 runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here