ICL ഫിൻകോർപ് സെക്യൂർഡ് NCD പബ്ലിക് ഇഷ്യൂ ആരംഭിച്ചു

നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ ഫിൻകോർപ് സെക്യൂർഡ് എൻസിഡി പബ്ലിക് ഇഷ്യൂ ആരംഭിച്ചു. ഏപ്രിൽ അഞ്ചു മുതലാണ് സബ്‌സ്‌ക്രിപ്ഷനുകൾ ആരംഭിച്ചത്. നിക്ഷേ പകർക്ക് ആകർഷകമായ ആദായനിരക്കും , ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ സേവനമാണ് ICL ഫിൻകോർപ് മുന്നോട്ട് വെയ്ക്കുന്നത്. 1000 രൂപ മുഖവിലയുള്ള ഇഷ്യൂ ഏപ്രിൽ 23 വരെ ലഭ്യമാണ്. ഏറ്റവും മിനിമം അപ്ലിക്കേഷൻ തുക 10,000രൂപയാണ്.
68 മാസത്തെ കാലാവധിയുള്ള ഇഷ്യൂ 13.73 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12.00 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11.00 ശതമാനം എന്നിങ്ങനെയാണ് ഓരോ കാലയളവിലെ ഉയർന്ന പലിശ നിരക്ക്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോം ഡൗൺലോഡ് ചെയാനും www.iclfincorp.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
നിക്ഷേപകർക്ക് അടുത്തുള്ള ഐസിഎൽ ഫിൻകോർപ് ബ്രാഞ്ചുകൾ സന്ദർശിച്ചോ, 1800 31 333 53, 91 8589001187, 91 8589020137, 8589020186 എന്നീ നമ്പരുകളിൽ വിളിച്ചോ വിവരങ്ങൾ അറിയാവുന്നതാണ്. സുരക്ഷിതവും സുതാര്യവുമായ നിക്ഷേപ സേവനം ഉറപ്പാക്കുകയാണ് ഇഷ്യൂവിലൂടെ ലക്ഷ്യമിടുന്നതെന്നു ഐസിഎൽ ഫിൻകോർപ് വൃത്തങ്ങൾ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ICL ഫിൻകോർപ്പിന്, കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമായ സാന്നിദ്ധ്യമുണ്ട്. കൂടാതെ തമിഴ്നാട്ടിൽ 92 വർഷത്തിലേറെ സേവനമുള്ള BSE-ലിസ്റ്റഡ് NBFCയായ സേലം ഈറോഡ് ഇൻവെസ്റ്റ്മെന്റ്സിനെ ICL ഫിൻകോർപ്പ് ഏറ്റെടുത്തിരുന്നു. ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, ഇൻവെസ്റ്റ്‌മെന്റ്‌സ്, ബിസിനസ്സ് ലോൺ, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ICL ഫിൻകോർപ് ലഭ്യ മാക്കുന്നു. കൂടാതെ , ട്രാവൽ & ടൂറിസം , ഫാഷൻ, ഹെൽത്ത്ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായി സാന്നിധ്യമുണ്ട്.
Story Highlights : ICL Fincorp Secured NCD Launches Public Issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here