Advertisement

‘പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ കിട്ടില്ല, വരുംതോറും യുഡിഎഫിന് വോട്ട് കൂടും’; കെ മുരളീധരൻ

April 7, 2024
Google News 1 minute Read

പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ കിട്ടില്ലെന്ന് കെ മുരളീധരൻ. മൂന്നല്ല സ്ഥിരതാമസമാക്കിയാലും ബിജെപി തൃശൂരിൽ ജയിക്കില്ല.പ്രധാനമന്ത്രിക്ക് വേണമെങ്കിൽ തൃശൂരിൽ സ്ഥിരതാമസമാക്കാമെന്നും അദ്ദേഹം പരിഹസിച്ചു. തൃശൂർ ലോക്സഭയിൽ ബിജെപിയെ എങ്ങനെ ശ്രമിച്ചാലും വിജയിപ്പിക്കാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ സന്ദർശനം മുഖ്യമന്ത്രിയുമായി ഡീൽ ഉറപ്പിക്കാനുള്ളതാണ്.
തങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കാനാണ് പ്രധാനമന്ത്രി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുംതോറും യുഡിഎഫിന് വോട്ട് കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ ഡിയെ ക്ഷണിച്ചുവരുത്തിയത് സിപിഐഎഎമ്മാണ്. കരുവന്നൂരിൽ സിപിഐഎം അഴിമതി നടത്തിയില്ലായിരുന്നുവെങ്കിൽ ഇ ഡി വരില്ലായിരുന്നു.മുഖ്യമന്ത്രി സംഘി തലവനായി.നരേന്ദ്രമോദിയുടെ കാർബൺ പതിപ്പായാണ് പിണറായി വിജയൻ സംസാരിക്കുന്നതെന്നും കെ മുരളീധരൻ ആരോപിച്ചു.

Story Highlights : K Muraleedharan about PM Modi Visiting Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here