പി.ബി അനിതയ്ക്ക് നീതി; മെഡിക്കൽ കോളജിൽ തിരികെ ജോലിയിൽ പ്രവേശിച്ചു

അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ നടപടി നേരിട്ട കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫീസർ പി ബി അനിത തിരികെ ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ തിരികെ എത്തിയതിൽ സന്തോഷമുണ്ടെന്ന് അനിത പ്രതികരിച്ചു. നിയമന ഉത്തരവ് വൈകിയതിൽ അതൃപ്തിയുണ്ട്. തനിക്ക്നീതി ലഭിക്കണം. തൻ്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ കോടതിയിൽ തെളിയിക്കട്ടെയെന്നും സർക്കാർ എല്ലാ ജീവനക്കാരുടെയും കൂടെ നിൽക്കണമെന്നും അനിത പറഞ്ഞു.(PB Anitha returned to work at Kozhikode medical college)
കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകാനാണ് പി ബി അനിതയുടെ തീരുമാനം. സർക്കാർ എല്ലാവരോടും നീതി പൂർവകമായ നിലപാട് സ്വീകരിക്കണം. ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ തനിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇനിയും പ്രതികാര നടപടികൾ ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്. മുമ്പ് എൻജിഒ യൂണിയൻ നേതാവിനെതിരെ ഭീഷണിപ്പെടുത്തിയതിന് ഒരു പരാതി നൽകിയിരുന്നു. അക്കാര്യത്തിൽ നടപടി ഉണ്ടാകണം. സർക്കാർ പുനഃപരിശോധന ഹർജി നൽകിയത് വിഷമിപ്പിക്കുന്നു. കോടതിയിൽ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയുണ്ട് എന്നും പി ബി അനിത കൂട്ടിച്ചേർത്തു.
Read Also: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി; കേന്ദ്ര ഏജൻസികളെ കോടതിയിൽ നേരിടാൻ സിപിഐഎം
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടതോടെയാണ് അനിതയ്ക്ക് വീണ്ടും നിയമനം നല്‍കുന്നതിനുള്ള വഴി തുറന്നത്. നിയമോപദേശത്തോടെ നിയമന നടപടി ഉടന്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. കോടതി അന്തിമ വിധി വരും വരെ കോഴിക്കോട് നിമയമനം നല്‍കാന്‍ സര്‍ക്കാര്‍ ഡിഎഇക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ചു പിബി അനിത സമരം ചെയ്യുന്നതിനിടെയാണ് പുനര്‍നിയമന ഉത്തരവ് വന്നത്. ഐ.സി യു പീഡനക്കേസ് അതിജീവിതയും സമരത്തിന്റെ ഭാഗമായി അനിതയ്‌ക്കൊപ്പമുണ്ടായിരുന്നു. ജോലിയില്‍ തിരിച്ചെടുക്കാതെ പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനിന്ന അനിതയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റി. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്.
Story Highlights : PB Anitha returned to work at Kozhikode medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here