Advertisement

ഹേമന്ത് സോറനെതിരെ തെളിവായി ടി വിയും ഫ്രിഡ്ജും വാങ്ങിയ ബില്ലുകൂടി ഇ ഡി ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍…?

April 7, 2024
Google News 4 minutes Read
Why invoices for TV, fridge are among ED's key evidence against Hemant soren

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സാമ്പത്തികത്തട്ടിപ്പ് കേസില്‍ ജയിലിലായിട്ട് മാസങ്ങളായി. അനധികൃതമായി 31 കോടിയിലധികം വില വരുന്ന 8.86 ഏക്കര്‍ ഭൂമി സമ്പാാദിച്ചെന്ന കേസിലാണ് ഹേമന്ദ് സോറന്‍ കഴിഞ്ഞ ജനുവരി 31ന് അഴിക്കുള്ളിലായത്.റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന സോറനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കിയ തെളിവുകളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. (Why invoices for TV, fridge are among ED’s key evidence against Hemant soren)

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം പ്രോസിക്യൂട്ട് ചെയ്യപ്പെടാന്‍ പോകുന്ന സോറനെതിരായി ഇഡി ഹാജരാക്കിയ തെളിവുകളില്‍ ഹോം അപ്ലയന്‍സസ് സ്റ്റോറിലെ രണ്ട് ബില്ലുകളും ഉണ്ട്. ഒരു റഫ്രിജറേറ്റും സ്മാര്‍ട്ട് ടിവിയും വാങ്ങിയതിന്റെ ബില്ലുകളാണ് തെളിവുകളുടെ കൂട്ടത്തില്‍ ഇഡി അറ്റാച്ച് ചെയ്തത്. ഭൂമി വാങ്ങലിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ടിവിയുടെയും ഫ്രിഡ്ജിന്റെയും ബില്ലിനെന്ത് കാര്യമെന്നല്ലേ. ഹേമന്ത് സോറന്‍ ഭൂമാഫിയയുടെ ഭാഗമാണെന്നും അതിന്റെ ഭാഗമായ വരുമാനം നേടുന്നുണ്ടെന്നും ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. റാഞ്ചി ആസ്ഥാനമായ രണ്ട് ഡീലര്‍മാരില്‍ നിന്നാണ് ഇഡി ഫ്രിഡ്ജിന്റെയും സ്മാര്‍ട്ട് ടിവിയുടെയും ഇന്‍വോയ്‌സുകള്‍ ഹാജരാക്കിയിരിക്കുന്നത്. കുറ്റപത്രത്തില്‍ ഇവ അറ്റാച്ച് ചെയ്യുകയും ചെയ്തു. അഴിമതിക്കേസിലെ ഭൂമിയുടെ കെയര്‍ ടേക്കറായ സന്തോഷ് മുണ്ടയുടെ മകന്റെയും മകളുടെയും പേരിലാണ് രണ്ട് വാങ്ങലുകളും നടത്തിയിരിക്കുന്നത്. അതും റാഞ്ചിയിലെ വിവാദ ഭൂമിയുടെ വിലാസത്തില്‍. 2017 ലും 2022ലുമാണ് ഫ്രിഡ്ജും ടി വിയും വാങ്ങിയിരിക്കുന്നത്. സന്തോഷ് മുണ്ടയും കുടുംബവും ഈ വസ്തുവില്‍ താമസിച്ചിരുന്നുവെന്ന എന്ന വാദത്തിനാണ് ബില്ലുകള്‍ തെളിവാകുന്നത്. ഈ ഭൂമിയുമായി തനിക്ക് ബന്ധമില്ലെന്ന സോറന്റെ വാദത്തെ ഖണ്ഡിക്കാന്‍ സന്തോഷ് മുണ്ടയുടെ മൊഴിയാണ് ഇ ഡി ഉപയോഗിച്ചത്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

മുണ്ട-പഹാന്‍ വിഭാഗത്തില്‍ പെട്ടവരുടെ കൈവശമുള്ളതും ഭുഇന്‍ഹാരി വിഭാഗത്തില്‍പെടുന്നതുമാണ് പ്രസ്തുത ഭൂമി. ഈ വിഭാഗത്തില്‍ പെട്ട ഭൂമി വില്‍ക്കാനോ കൈമാറാനോ സാധിക്കുന്നതല്ല.ഈ വസ്തുവിലുണ്ടായിരുന്നവരെ ഒഴിപ്പിച്ച് നിയന്ത്രണം കയ്യടക്കുകയായിരുന്നു ഹേമന്ത് സോറന്‍. ഹേമന്ത് സോറനും ഭാര്യ കല്‍പന സോറനും ഭൂമിയില്‍ ഒന്നിലേറെ തവണ വന്നിരുന്നുവെന്നും മതില്‍ കെട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും സന്തോഷ് മുണ്ട മൊഴി നല്‍കിയിട്ടുണ്ട്. അനധികൃതമായി ആദിവാസി ഭൂമി കയ്യടക്കിയതിന ഹേമന്ത് സോറന് പുറമെ റവന്യൂ ഉദ്യോഗസ്ഥനായ ഭാനു പ്രതാപ് പ്രസാദും രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട് ഹേമന്ത് സോറനുള്‍പ്പെടെ പലര്‍ക്കും ഭൂമി കൈവശപ്പെടുത്താന്‍ പ്രതാപിന്റെ സഹായമുണ്ടായിരുന്നുവെന്നും ഇഡി കുറ്റപത്രത്തിലുണ്ട്.

Story Highlights : Why invoices for TV, fridge are among ED’s key evidence against Hemant soren

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here