‘രമ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാകും’; ചാണ്ടി ഉമ്മൻ

ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന് ചാണ്ടി ഉമ്മൻ 24നോട്. കോട്ടയത്ത് മുഖ്യമന്ത്രിയുടെ ചിത്രം വച്ച് എൽഡിഎഫ് വോട്ടുപിടിക്കുന്നില്ല. താൻ ഒരിടത്തും മുഖ്യമന്ത്രിയുടെ ചിത്രം വച്ച പോസ്റ്ററുകൾ കണ്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ബിജെപിയിലേക്ക് പോവില്ലെന്ന് ചാണ്ടി ഉമ്മൻ ആവർത്തിച്ചു. അത്തരത്തിലുള്ള പ്രചരണത്തിന് മറുപടി കൊടുക്കാനാണ് തൻ്റെ അമ്മയടക്കമുള്ളവർ രംഗത്തിറങ്ങിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കേരളം മൊത്തം ഇതിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ പ്രചാരണത്തിന് പോലും വരാത്ത അമ്മ ഇപ്പോഴിറങ്ങാനുള്ള കാരണവും അതു തന്നെയാണ്. ഇതുകൊണ്ടൊന്നും പിണറായി സർക്കാരിനെതിരായ വികാരം മറച്ച് വെക്കാനാവില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Story Highlights : Chandy oommen Support over Ramya Haridas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here