Advertisement

തൃശൂരിലെ സിപിഐഎം അക്കൗണ്ടുകൾ നിരീക്ഷണത്തിൽ; പിടിമുറുക്കി ഇ ഡി

April 8, 2024
Google News 1 minute Read
CPIM hopes League workers will attend Palestine Solidarity Rally

തൃശൂരിലെ സിപിഐഎം അക്കൗണ്ടുകൾ നിരീക്ഷണത്തിൽ. അസ്വാഭാവിക ഇടപാട് എങ്കിൽ നടപടി. സിപിഐഎമ്മിന് മേൽ പിടിമുറുക്കി ഇ ഡി. തെരഞ്ഞടുപ്പ് കമ്മീഷന് നൽകിയ കത്തിലെ വിവരം 24ന്. അക്കൗണ്ടുകളിൽ 99 ശതമാനം വെളിപ്പെടുത്താത്തത്.

തൃശൂരിൽ സിപിഐഎമ്മിന് 81 അക്കൗണ്ടുകൾ. കരുവന്നൂരിൽ നിയന്ത്രണം സിപിഐഎമ്മിനെന്നും കത്തിൽ. വായ്‌പ അനുവദിച്ചിരുന്നത് ഉന്നത നേതാക്കൾ. 12 ബാങ്കുകളിൽ കൂടി തട്ടിപ്പ് നടന്നെന്ന് ഇ ഡി. ബാങ്കുകളുടെ പട്ടിക തെരെഞ്ഞടുപ്പ് കമ്മീഷന് കൈമാറി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവര്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. ഇഡി ഇവരെ ചോദ്യം ചെയ്തു.

എംഎം വര്‍ഗീസാണ് ഇഡിക്ക് മുമ്പാകെ ആദ്യമെത്തിയത്. കരുവന്നൂരിലെ ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് എംഎം വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. പുറത്തശ്ശേരി നോര്‍ത്ത് സൗത്ത് ലോക്കല്‍ കമ്മിറ്റികള്‍ക്ക് അക്കൗണ്ട് ഉണ്ടോയെന്ന് തനിക്കറിയില്ല. അറിയുന്ന വിവരങ്ങള്‍ മാത്രമെ പറയാൻ കഴിയുകയുള്ളു.

സിപിഐഎമ്മിന് യാതൊരു ഭയവുമില്ല. ഇഡിക്കും ഐടിക്കും രാഷ്ട്രീയ അജണ്ടയാണ്. എല്ലാ അക്കൗണ്ടും ക്ലിയര്‍ ആണ്. പാര്‍ട്ടിയുടെ ഒരു സ്വത്ത് വിവരവും മറച്ച് വെച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എംഎം വര്‍ഗീസ് പറഞ്ഞു.

Story Highlights : ED Against CPIM Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here