Advertisement

ഹൈറിച്ച് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്

April 8, 2024
Google News 2 minutes Read
highrich scam handed over to kerala govt

ഹൈറിച്ച് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്. ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക്‌ കൈമാറിയത്. പ്രൊഫോമ റിപ്പോര്‍ട്ട് അടക്കം നേരിട്ട് പഴ്‌സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ DYSPയെ നിയോഗിച്ചു. കേസ് അട്ടിമറിക്കാൻ നിക്ഷേപകരിൽ നിന്നും സത്യവാങ്‌മൂലം വാങ്ങി കോടതിയിൽ ഹാജരാക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതിനിടെയാണ് സർക്കാർ നടപടി. ( highrich scam handed over to kerala govt )

ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത് തൃശ്ശൂര്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസാണ് സിബിഐക്കു കൈമാറുന്നത്.തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടന്നു വരികയാണ്.അതീവ രഹസ്യമായിട്ടായിരുന്നു കേസ് സിബിഐ ക്ക്‌ കൈമാറാനുള്ള സർക്കാർ നടപടി.പ്രൊഫോമ റിപ്പോര്‍ട്ട് അടക്കം നേരിട്ട് പഴ്‌സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ സർക്കാർ നിർദേശം നൽകി. ഇതിനായി ഇക്കണോമിക്‌സ് ഒഫന്‍സ് വിംഗിലെ ഡി.വൈ.എസ്.പിയെ നിയോഗിച്ചു.

അടിയന്തരമായി വിമാനമാര്‍ഗം രേഖകള്‍ ഡല്‍ഹിയില്‍ എത്തിക്കാനാണ് ഉത്തരവ്. ചേര്‍പ്പിലേത് ദുര്‍ബ്ബലമായ കേസാണെന്ന്
ആരോപണം ഉയർന്നിരുന്നു.കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. നിക്ഷേപകരില്‍ നിന്നും പരാതിയില്ലെന്ന സത്യവാങ്മൂലം വാങ്ങി കോടതിയില്‍ ഹാജരാക്കാന്‍ തിരക്കിട്ട ശ്രമം ആരംഭിച്ചു.പോലീസ് കേസ് ഇല്ലാതായാല്‍ ഇഡി അന്വേഷണത്തിനും തടയിടാം.ഒപ്പം ഒരു കേസ് കോടതിയില്‍ തള്ളിയാല്‍ കമ്പനിയുടെ തിരിച്ചുവരവിനും അത് ഊര്‍ജ്ജമാകും.ചേര്‍പ്പ് കേസിലെ പ്രോസിക്യൂട്ടറെ സ്വാധീനിച്ചെന്ന് ഹൈറിച്ച് സംഘത്തിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ഹൈറിച്ച് ഉടമകള്‍ സംസ്ഥാനത്തിന് അകത്തും
പുറത്തു നിന്നുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

Story Highlights : highrich scam handed over to kerala govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here