Advertisement

കേന്ദ്രഭരണം മോശം; പൗരത്വ നിയമ ഭേദഗതി വോട്ടിനെ സ്വാധീനിക്കില്ല: പത്തനംതിട്ടയ്ക്ക് പറയാനുള്ളത്

April 8, 2024
Google News 2 minutes Read
pathanamthitta election survey caa

ശക്തമായ മത്സരം നടക്കുമെന്ന് കരുതപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരുടെ അഭിപ്രായത്തിൽ കേന്ദ്രഭരണം മോശം. 24 ഇലക്ഷൻ സർവേയിൽ 29.5 ശതമാനം പേരും കേന്ദ്രഭരണം മോശമെന്ന് അഭിപ്രായപ്പെട്ടു. 28.9 ശതമാനം പേർ ശരാശരി എന്ന അഭിപ്രായത്തിനൊപ്പം നിന്നപ്പോൾ 21.3 ശതമാനം പേർ ഭരണം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടു. 13.2 ശതമാനം പേർക്ക് ഭരണം മികച്ചതും 7.1 ശതമാനം പേർക്ക് ഭരണം വളരെ മികച്ചതുമാണ്. (pathanamthitta election survey caa)

പൗരത്വ നിയമഭേദഗതി തങ്ങളുടെ വോട്ടിനെ സ്വാധീനിക്കില്ലെന്നും പത്തനംതിട്ട പറയുന്നു. 70.5 ശതമാനത്തിനാണ് ഈ അഭിപ്രായമുള്ളത്. ബാക്കി ബാക്കി 29.5 ശതമാനം വോട്ടർമാർ പൗരത്വ നിയമ ഭേദഗതി വോട്ടിനെ സ്വാധീനിക്കുമെന്ന അഭിപ്രായക്കാരാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാനം തന്നെയാണ് ഉത്തരവാദികളെന്നും പത്തനംതിട്ടയിലെ ഭൂരിപക്ഷം അഭിപ്രായപ്പെടുന്നു. 36.8 ശതമാനം പേർ ഈ അഭിപ്രായം പറഞ്ഞപ്പോൾ തൊട്ടുപിന്നിൽ കേന്ദ്രത്തെ പഴിക്കുന്ന 34.8 ശതമാനം പേരുണ്ട്. 28.4 ശതമാനം പേർ ഇരുവരെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്നു.

Read Also: ഇഞ്ചോടിഞ്ച് പോരാട്ടം; CAA വോട്ടിനെ സ്വാധീനിക്കും; കാസർഗോഡിന്റെ ജനമനസ് ആർക്കൊപ്പം?

കേരളത്തിൽ പിണറായി വിജയനാണ് ഇഷ്ടനേതാവ്. 38.5 ശതമാനം പേരും മുഖ്യമന്ത്രിയെ ഇഷ്ടപ്പെടുന്നു. വി.ഡി സതീശനും രമേശ് ചെന്നിത്തലയുമാണ് യഥാക്രമം അടുത്തടുത്ത സ്ഥാനങ്ങളിലുള്ളത്. പ്രതിപക്ഷ നേതാവിനെ 27.7 ശതമാനം പേരും ചെന്നിത്തലയെ 18.8 ശതമാനം പേരും ഇഷ്ടപ്പെടുന്നു. വി മുരളീധരൻ 2.8 ശതമാനം, എംവി ഗോവിന്ദൻ 1.8 ശതമാനം എന്നിവരാണ് അവസാന രണ്ട് സ്ഥാനങ്ങളിൽ.

രാജ്യത്ത് എൻഡിഎ സർക്കാരിൻ്റെ ഭരണം തുടരുമെന്ന് പകുതിയിലധികം പേരും അഭിപ്രായപ്പെടുന്നു. 56.4 ശതമാനം പേരാണ് എൻഡിഎ സർക്കാർ തുടരുമെന്ന് അഭിപ്രായപ്പെടുന്നത്. ഇന്ത്യാ സഖ്യത്തിനൊപ്പം 23.4 ശതമാനം പേരുണ്ട്. 1.3 ശതമാനം പേർ മറ്റരെങ്കിലും ഭരിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 18.9 ശതമാനം പേർക്ക് അഭിപ്രായമില്ല.

പത്തനംതിട്ടയിൽ തോമസ് ഐസകും ആൻ്റോ ആൻ്റണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 38.9 ശതമാനം പേർ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയെയും 38 ശതമാനം പേർ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസകിനെയും പിന്തുണയ്ക്കുന്നു. 22.5 ശതമാനം പേർ അനിൽ ആൻ്റണി വിജയിക്കുമെന്ന അഭിപ്രായക്കാരാണ്.

Story Highlights: pathanamthitta 24 election survey caa anto antony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here