പൗരത്വ നിയമഭേദഗതി വോട്ടിനെ സ്വാധീനിക്കും; കണ്ണൂരിൽ എംവി ജയരാജനെ ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ മറികടന്ന് കെ സുധാകരൻ

പൗരത്വ നിയമഭേദഗതി വോട്ടിനെ സ്വാധീനിക്കുമെന്ന് കണ്ണൂരിലെ വോട്ടർമാർ. മണ്ഡലത്തിലെ 70.2 ശതമാനം പേരും 24 ഇലക്ഷൻ അഭിപ്രായ സർവേയിൽ ഇതേ അഭിപ്രായം രേഖപ്പെടുത്തി. ബാക്കി 29.8 ശതമാനം പേർ എതിരഭിപ്രായമുള്ളവരാണ്.
പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുണ്ടെന്നും കണ്ണൂർ പറയുന്നു. സർവേയിൽ പങ്കെടുത്ത 42.6 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്. 38.7 ശതമാനം പേർ അറിയില്ല എന്നും 18.7 ശതമാനം പേർ വേട്ടയാടുന്നില്ല എന്നും പറയുന്നു.
രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിന് എൻഡിഎയും ഇന്ത്യാ മുന്നണിയും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. 39.2 ശതമാനം പേർ എൻഡിഎയ്ക്കൊപ്പവും 38.7 ശതമാനം പേർ ഇന്ത്യാ മുന്നണിക്കൊപ്പവും നിൽക്കുന്നു. 1.8 ശതമാനം പേർ മറ്റുള്ളവർ ഭരിക്കുമെന്ന് പറയുമ്പോൾ 20.3 ശതമാനം പേർക്ക് അഭിപ്രായമില്ല.
മണ്ഡലത്തിൽ യുഡിഎഫിൻ്റെ കെ സുധാകരൻ എൽഡിഎഫിൻ്റെ എംവി ജയരാജനെ ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ മറികടക്കുന്നു. 45.5 ശതമാനം പേർ സുധാകരൻ വിജയിക്കുമെന്നും 43.8 ശതമാനം പേർ എംവി ജയരാജൻ വിജയിക്കുമെന്നുമാണ് അഭിപ്രായപ്പെടുന്നത്. എൻഡിഎയുടെ സി രഘുനാഥ് 9.4 ശതമാനം പേരുടെ പിന്തുണയുമായി ബഹുദൂരം പിന്നിലാണ്. 1.3 ശതമാനം പേർ മറ്റാരെങ്കിലും വിജയിക്കുമെന്ന അഭിപ്രായക്കാരാണ്.
Story Highlights: 24 election survey kannur k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here