75 ലക്ഷം ഉപയോക്താക്കളുടെ ഡാറ്റ ഡാർക്വെബിൽ; അന്വേഷണം ആരംഭിച്ചുവെന്ന് ബോട്ട്

7.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ പേര്, വിലാസം, ബന്ധപ്പെടാനുള്ള നമ്പർ, ഇമെയിൽ ഐഡി, ഉപഭോക്തൃ ഐഡി എന്നീ വിവരങ്ങൾ ഡാർക് വെബിൽ വന്നുവെന്ന റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ച് ബോട്ട്( BoAt). ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ സംരക്ഷിക്കുന്നതിന് തങ്ങൾ ഉയർന്ന പരിഗണന നൽകുന്നുണ്ടെന്ന് ബോട്ട് വ്യക്തമാക്കി. അതേസമയം വിവര ചോർച്ച ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
ബോട്ടിന്റെ ഉപകരണങ്ങൾ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഏകദേശം 75 ലക്ഷം പേരുടെ ഡാറ്റയാണ് സൈബർ ആക്രമികൾ ചോർത്തി ഡാർക് വെബിൽ വിൽപ്പനയ്ക്കു വച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏപ്രിൽ 5നാണ് ‘ShopifyGUY’ എന്ന ഹാക്കർ 2GBയിൽ കൂടുതൽ ബോട്ട് ഉപഭോക്തൃ ഡാറ്റ ഡാർക്വെബിൽ വിൽപ്പനക്കായി എത്തിച്ചത്.
വിവരങ്ങൾ ആർക്കും നിസാര തുകയ്ക്ക് കൈമാറാൻ തായാറാണെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്. ഇത് ഉപഭോക്താക്കൾക്കിടയിൽ ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകൾക്കായി ഇരകളെ കണ്ടെത്താനും അനാവശ്യ ഓൺലൈൻ കാമ്പയിനുകൾക്കുമെല്ലാം ഇത്തരം ഡാറ്റാബേസിൽ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്.
Story Highlights : Boat investigating data breach of 75 lakh customers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here