Advertisement

കൊറിയൻ സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു

April 9, 2024
Google News 2 minutes Read

കൊറിയൻ സൂപ്പർതാരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവർ. അടുത്തമാസമായിരിക്കും വിവാഹം. 2021-ൽ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. സിയോളിൽ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോൺ ലീയുടെ ഏജൻസിയായ ബി​ഗ് പഞ്ച് എന്റർടെയിൻമെന്റ് അറിയിച്ചു.

“ഡോൺ ലീയുടേയും യി ജുങ്ങിന്റേയും വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങിൽവെച്ചായിരിക്കും നടക്കുക. കുടുംബം, ബന്ധുക്കൾ, സഹപ്രവർത്തകർ, പരിചയക്കാർ എന്നിവർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ.” ഡോൺ ലീയുടെ ഏജൻസി പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഡോൺ ലീ എന്നും അറിയപ്പെടുന്ന മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. 2016 മുതൽ ഡോൺ ലീയും യി ജുങ് ഹ്വായും പ്രണയത്തിലാണ്. ട്രെയിൻ റ്റു ബുസാൻ, ഔട്ട്ലോസ്, ദ ​ഗ്യാങ്സ്റ്റർ ദ കോപ് ദ ഡെവിൾ, അൺസ്റ്റോപ്പബിൾ, ഡിറയിൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോൺലീ. വധൂവരന്മാരുടെ തിരക്കും കോവിഡ്-19 മായി ബന്ധപ്പെട്ട ആശങ്കകളും മുൻനിർത്തി വാഹത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Story Highlights : Korean Actor ma dong seok getting married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here