കാസർഗോഡ് മക്കളെ വിഷം നൽകി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

കാസർകോട് ചീമേനിയിൽ അമ്മയെയും മക്കളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്ത് സജന , മക്കളായ ഗൗതം, തേജസ് എന്നിവരാണ് മരിച്ചത്. രണ്ട് മക്കളെയും വിഷം നൽകി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സജ്‌ന തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ടെറസിലായിരുന്നു സജ്‌നയുടെ മൃതദേഹം. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യുഡി ക്ലർക്കാണ് സജന. ഭർത്താവ് രഞ്ജിത് കെഎസ്ഇബി ജീവനക്കാരനാണ്. ചീമേനി പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വിസ്റ്റിനു ശേഷം മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റും.
Story Highlights : Mother ends life after killed two son in Kasaragod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here