Advertisement

‘2025 നവംബർ ഒന്നോടെ ഒരു കുടുംബംപോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല’: മുഖ്യമന്ത്രി

April 9, 2024
2 minutes Read
Pinarayi Vijayan hits on bjp and congress

2025 നവംബർ ഒന്നോടെ ഒരു കുടുംബംപോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ഥി സി എ അരുൺകുമാറിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി ഭരണിക്കാവിൽ നടന്ന പൊതുയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് 64,006 കുടുംബമാണ് അതിദരിദ്രരായി കണ്ടെത്തിയത്. കഴിഞ്ഞ നവംബർ ഒന്നോടെ ഏകദേശം 40,000- കുടുംബം അതിദരിദ്രാവസ്ഥയിൽ നിന്ന് മുക്തരായി. ഈ വർഷം നവംബറൊടെ ഏറെക്കുറെ എല്ലാവരും പരമ ദരിദ്രാവസ്ഥയിൽനിന്ന് മുക്തരാകും. 2025 നവംബർ ഒന്നാകുമ്പോൾ കേരളത്തിൽ ഒരു കുടുംബംപോലും അതി​ദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സാമൂഹ്യക്ഷേമ പെൻഷനെ കേന്ദ്രധനമന്ത്രി വല്ലാതെ ഇകഴ്‌ത്തിക്കാട്ടുകയാണ്. എന്തിനാണ് ഇത്രയധികംപേർക്ക് പെൻഷൻ കൊടുക്കുന്നതെന്നാണ്‌ അവരുടെ ചോദ്യം. കർഷകത്തൊഴിലാളി പെൻഷൻ 45 രൂപയിലാണ് തുടങ്ങിയത്. അന്ന് എത്ര ശക്തമായിട്ടാണ് ചിലർ അതിനെ എതിർത്തത്.

പക്ഷേ, നമ്മൾ കൈയൊഴിഞ്ഞില്ല. ഒരുവിഭാ​ഗത്തിൽ മാത്രമായി ഒതുങ്ങിയില്ല. പല വിഭാ​ഗങ്ങളിലേക്ക് പടർന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്നു പെൻഷൻ. ഒന്നരവർഷം വരെ യുഡിഎഫ്‌ സർക്കാർ കുടിശ്ശികയാക്കിയിരുന്നു. ആദ്യം കുടിശ്ശിക കൊടുത്തുതീർത്തു. തുടർന്ന്‌ പെൻഷൻ 600ൽ നിന്ന് 1600 രൂപയായി ഉയർത്തി. ഇതും വർധിപ്പിക്കണമെന്നാണ് ആ​ഗ്രഹിക്കുന്നത്. എന്നാൽ, അതിനു തടയിടാൻ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്നും- മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : Pinarayi Vijayan About Poverty Rate in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top