മധുര തിരുമംഗലത്തെ വാഹനാപകടം; മരണം ആറായി

തമിഴ്നാട്ടിലെ മധുര തിരുമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം ആറായി. ചികിത്സയിലുണ്ടായിരുന്ന ആറു വയസുകാരി ശിവശ്രീയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ കൂട്ടിയിടിച്ച് തലകീഴായി മറഞ്ഞാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരും ബൈക്ക് യാത്രികനും മരിച്ചിരുന്നു.
മരിച്ചവരിൽ രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. മധുര വില്ലുപുരം സ്വദേശികളായ കനകവേൽ, ഭാര്യ കൃഷ്ണകുമാരി, ബന്ധു നാഗജ്യോതി, നാഗജ്യോതിയുടെ രണ്ട് മക്കളുമാണ് മരിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. മധുര തിരുമംഗലത്ത് ഇന്ന് രാവിലെയായിരുന്നു അപകടം.
വില്ലുപുരം സ്വദേശിയായ കനകരാജും കുടുംബവും തലവായ് പുരത്തെ മാരിയമ്മൻ ക്ഷേത്രത്തിലേയ്ക്ക് രാവിലെ പുറപ്പെട്ടതായിരുന്നു. തിരുമംഗലത്തുവച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ഡിവൈഡറിൽ ഇടിച്ച ശേഷം മറ്റൊരു ബൈക്കിലും കാറിടിച്ചു. തിരുമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights : 6 killed in car-bike collision in Madurai Tirumangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here