സന്ദേശ്ഖാലി പീഡനക്കേസ്; CBI അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി

സന്ദേശ്ഖാലി പീഡനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി. കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണമെന്നാണ് ഉത്തരവ്. തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷാജഹാൻ ഷെയ്ഖിനും സംഘത്തിനുമെതിരെയാണ് അന്വേഷണം.(Calcutta HC orders CBI probe in Sandeshkhali sexual assault case)
സന്ദേശ്ഖാലി പീഡനക്കേസിനൊപ്പം തന്നെ ഭൂമി തട്ടിയെടുക്കൽ ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. സന്ദേശ്ഖാലിയിൽ പരിശോധിക്കനായി എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സിബിഐ അന്വേഷിച്ചുവരികയാണ്. ഷാജഹാൻ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് ആൾക്കൂട്ടം ആക്രമിച്ചത്. ഇതിനോടൊപ്പമാണ് പീഡനക്കേസുൾപ്പെടെയുള്ള കേസുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
Read Also: മാസപ്പടി കേസ്; CMRL ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി, നാളെ ഹാജരാകണം
തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും ഭൂമി തട്ടിയെടുക്കുകയും പ്രദേശത്തുള്ള സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. നിരവധി കൃഷി ഭൂമികൾ ഇവർ തട്ടിയെടുത്തുവെന്ന് ആരോപണം ഉയർന്നുവന്നിരുന്നു.
ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂൽ നേതാക്കൾക്കെതിരെ സന്ദേശ്ഖാലിയിൽ സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവുമാണ് പ്രധാന ആരോപണങ്ങൾ. 55 ദിവസത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്.
Story Highlights : Calcutta HC orders CBI probe in Sandeshkhali sexual assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here