വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ കണ്ണൂരിൽ പ്രദർശിപ്പിച്ച് KCYM

തലശേരി അതിരൂപതയുടെ നിർദേശം തള്ളി KCYM. വിവാദ സിനിമ ദി കേരള സ്റ്റോറി കണ്ണൂർ ചെമ്പൻതൊട്ടിയിൽ പ്രദർശിപ്പിച്ചു. സിനിമ പ്രദർശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത വ്യക്തമാക്കിയിരുന്നു. എന്നാൽ അത് മറികടന്ന് ചിത്രം പ്രദർശിപ്പിക്കുകയായിരുന്നു KCYM. ഇന്നലെ രാത്രി 8 മണിക്കാണ് ചിത്രം പ്രദർശിപ്പിച്ചത്. ചെമ്പൻതോട്ടി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ ഇന്നലെ രാത്രിയാണ് പ്രദർശനം നടന്നത്.
നിരവധി കെ സി വൈ എം പ്രവർത്തകരും സിനിമ കാണാൻ എത്തിയിരുന്നു.നേരത്തേ ‘കേരള സ്റ്റോറി’ പള്ളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത വ്യക്തമാക്കിയിരുന്നു. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്‌ട്രീയത്തിനൊപ്പം നിൽക്കാനില്ല. തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല’, എന്നായിരുന്നു തലശേരി രൂപതയുടെ നിലപാട്.
Story Highlights : KCYM Screnning The Kerala Story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here