Advertisement

‘രാമനവമിയ്ക്ക് മയിലിന്റ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേർത്ത വസ്ത്രം രാംലല്ലയെ ധരിപ്പിക്കും’: ക്ഷേത്ര ട്രസ്റ്റ്

April 10, 2024
Google News 2 minutes Read

അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമിയ്‌ക്കൊരുങ്ങുകയാണ് അയോദ്ധ്യ. രാമക്ഷേത്രത്തിൽ രാമനവമിയോടനുബന്ധിച്ച് നിരവധി ചടങ്ങുകളും നടക്കുന്നുണ്ട്. വൈഷ്ണവ ചിഹ്നമുള്ള പ്രത്യേക വസ്ത്രങ്ങൾ രാംലല്ലയെ ധരിപ്പിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ട്വിറ്ററിൽ കുറിച്ചു. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

മയിലിന്റ രൂപവും വൈഷ്ണവ ചിന്ഹങ്ങളും തുന്നിച്ചേർത്ത വസ്ത്രമാണ് രാംലല്ലയെ ധരിപ്പിക്കുന്നതെന്നും ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം ആദ്യമായാണ് രാംലല്ലയുടെ വസ്ത്രത്തിന് ഇത്തരത്തിലൊരു മാറ്റം വരുത്തുന്നത്. നവരാത്രിയുടെ തലേന്ന് വിഗ്രഹത്തിന് പ്രത്യേക വസ്ത്രം ധരിപ്പിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് എക്സിലൂടെ അറിയിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ചൈത്ര നവരാത്രിയുടെ ആദ്യ ദിവസമായ ഏപ്രിൽ 9 മുതൽ രാമനവമിയായ ഏപ്രിൽ 17 വരെയാണ് രാംലല്ല ഈ വസ്ത്രം ധരിക്കുന്നത്. ഖാദി കോട്ടൺ തുണിയിലാണ് ചിത്രങ്ങൾ തുന്നിച്ചേർക്കുന്നത്. ഒമ്പത് ദിവസം നീണ്ട ആഘോഷമാണ് ചൈത്ര നവരാത്രി. ഉത്സവത്തിന്റെ ഒമ്പതാം ദിനമാണ് രാമനവമി.

Story Highlights : Special Dress For Ramlalla in Ramnavami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here