യുഡിഎഫ് നേതാക്കൾ പാനൂർ സന്ദർശിക്കും

യുഡിഎഫ് നേതാക്കൾ നാളെ പാനൂർ സന്ദർശിക്കും. നാളെ ബോംബ് സ്ഫോടന സ്ഥലം സന്ദർശിക്കും. സ്ഫോടന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത് എത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് പരാതി നല്‍കിയത്. പൊലീസ് വ്യക്തമായ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
തോല്‍വി ഭയന്ന് സിപിഐഎം ആയുധം സംഭരിക്കാന്‍ ശ്രമം തുടങ്ങിയതായും വോട്ടെടുപ്പില്‍ നിന്ന് ജനങ്ങളെ അകറ്റാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും യുഡിഎഫ് ആരോപിച്ചു. പാനൂരില്‍ ബോംബ് സ്ഫോടനം കുടിപ്പകയുടെ ഭാഗമാണെന്നും പിന്നില്‍ രാഷ്ട്രീയമില്ലെന്നുമാണ് സിപിഐഎമ്മിന്റെ ആരോപണം. പ്രതിപ്പട്ടിയില്‍ ഉള്‍പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തകര്‍ ആണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍, കേസില്‍ അറ്സറ്റിലായ 12 പ്രതികളും സിപിഐഎം പ്രവര്‍ത്തകരാണ്.
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. അതിനാല്‍ നേതൃത്വം കേസ് അട്ടിമറിക്കാന്‍ ഇടപെടുന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം. അതിനാലാണ് കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടതെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
Story Highlights : Congress Leaders to Visit Panoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here