Advertisement

‘കേരള സ്റ്റോറി സിനിമയില്‍ പറയുന്നത് സത്യം മാത്രം; എല്‍ഡിഎഫും യുഡിഎഫും എതിര്‍ക്കുന്നത് സ്വഭാവികം’; മീനാക്ഷി ലേഖി

April 11, 2024
Google News 1 minute Read

ദ കേരള സ്റ്റോറി സിനിമയില്‍ പറയുന്നത് സത്യം മാത്രമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സിനിമയെ എല്‍ഡിഎഫും യുഡിഎഫും എതിര്‍ക്കുന്നത് സ്വഭാവികമാണെന്ന് മീനാക്ഷി ലേഖി പറയുന്നു. സിനിമയെ എതിര്‍ക്കുന്നത് ഹമാസ് അനുകൂല റാലി നടത്തിയവരെ പിന്തുണയ്ക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി പറയുന്നു.

ഇരയായ ആളുകള്‍ സമൂഹത്തില്‍ ഇപ്പോഴുമുണ്ടെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. അതേസമയം കേരളത്തില്‍ ഐസ് റിക്രൂട്ട്മെന്റ് നടന്നതിന് തെളിവുകളുണ്ടെന്നും ഇന്ന് നടന്നുകൊണ്ടിരിക്കുന്നതും നാളെ നടക്കാനാരിക്കുന്നതുമായി സംഭവങ്ങളാണ് സിനിമയിലുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

വിവാദങ്ങള്‍ക്കിടയിലും കേരളത്തില്‍ വിവിധ ക്രൈസ്തവ രൂപതകള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു.ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചിത്രം പ്രദര്‍ശിപ്പിച്ചു. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്.

Story Highlights : Meenakshi Lekhi about The Kerala Story Movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here