Advertisement

‘സുധാകരേട്ടന് നന്ദി പറയുന്നു; ആത്മവിശ്വാസം തിരികെ കൊണ്ടുവന്നു; സണ്ണി ജോസഫ് പക്വതയാർന്ന നേതാവ്’; വി ‍ഡി സതീശൻ

4 hours ago
Google News 2 minutes Read

കെ സുധാകരന് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ 4 വർഷം നല്ല നേട്ടം ഉണ്ടാക്കാൻ സുധാകരൻ്റെ കമ്മിറ്റിക്ക് കഴിഞ്ഞു. ഒരുപാട് നേട്ടങ്ങളും മാറ്റങ്ങളും നാല് വർഷത്തിനുള്ളിൽ കോൺഗ്രസിൽ ഉണ്ടാക്കാൻ കഴിഞ്ഞു. തുടർച്ചയായി ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് പ്രതിസന്ധിയിലായിരുന്ന സമയത്താണ് സുധാകരന്റെ നേതൃത്വത്തിലുള്ള പുതി സംഘം എത്തുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

ആത്മവിശ്വാസം തിരികെ കൊണ്ടുവന്ന് അധികാരത്തിലെത്താമെന്നുള്ള പ്രതീക്ഷ അദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് ഉണ്ടാക്കാൻ കഴിഞ്ഞുവെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫിൽ കഴിഞ്ഞ 4 വർഷവും ഒരു അപസ്വരവും ഉണ്ടായിട്ടില്ല. എല്ലാവരും ഒരുമിച്ച് നീങ്ങി യുഡിഎഫിനെ 100 സീറ്റ് നേടി വിജയത്തിൽ എത്തിക്കും എന്നാണ് എഐസിസിയോട് പറയാനുള്ളത്. മറ്റൊരു പാർട്ടിക്കും അവകാശപ്പെടാൻ കഴിയാത്ത രണ്ടാം നിര കോൺഗ്രസിനുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.

Read Also: ‘പ്രവർത്തകരോടൊപ്പം ഉണ്ടാകും; കോൺഗ്രസിനെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും കഴിഞ്ഞു’; നേട്ടങ്ങൾ പറഞ്ഞ് കെ സുധാകരൻ

കോൺ​ഗ്രസിന്റെ സൗമ്യമാർന്ന മുഖമാണ് സണ്ണി ജോസഫെന്ന് വിഡി സതീശൻ പറഞ്ഞു. സണ്ണി ജോസഫ് പക്വതയാർന്ന നേതാവാണ്. സംഘടനാ ബോധവും, രാഷ്ട്രീയ ബോധവുമുള്ള നേതാവാണെന്ന് അദേഹം പറഞ്ഞു. വാക്കുകളിലെ അച്ചടക്കവും തെളിമയും ആഴവുമാണ് സണ്ണി ജോസഫിനെ വ്യത്യസ്തനാക്കുന്നത്. പുതിയ നേതൃത്വം നല്ല ടീമാണ്. എല്ലാവരെയും ഒരുമിച്ച് ചേർത്തുനിർത്തി കോൺഗ്രസിനെ മുന്നോട്ടുകൊണ്ടുപോകാൻ സണ്ണി ജോസഫിന് കഴിയുമെന്ന് വിഡി സതീശൻ പറഞ്ഞു. സണ്ണി ജോസഫിന് എല്ലാ വിജയാശംസകളും നേരുന്നതായി വിഡി സതീശൻ കൂട്ടിച്ചേർത്തു.

Story Highlights : Opposition leader VD Satheesan thanks K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here