Advertisement

(ബുംറയെ ഒഴികെ) അടിച്ചൊതുക്കി ആർസിബി; മുംബൈയുടെ വിജയലക്ഷ്യം 197 റൺസ്

April 11, 2024
1 minute Read
rcb innings mumbai ipl 2024

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 197 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 196 റൺസ് നേടിയത്. 40 പന്തിൽ 61 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ജസ്പ്രീത് ബുംറ 21 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

വിരാട് കോലി (9 പന്തിൽ 3) ബുംറയ്ക്കും വിൽ ജാക്ക്സ് (8 പന്തിൽ 9) മധ്‌വാളിനും വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ആർസിബി തുടക്കത്തിൽ തന്നെ ബാക്ക്ഫൂട്ടിലായി. എന്നാൽ, ടൂർണമെൻ്റിൽ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ലാത്ത ഡുപ്ലെസിയും രജത് പാട്ടിദാറും മൂന്നാം വിക്കറ്റിൽ ഒരുമിച്ചതോടെ ബാംഗ്ലൂർ മേൽക്കൈ നേടിയെടുത്തു. പാട്ടിദാർ തകർത്തടിച്ചപ്പോൾ ഡുപ്ലെസിയും മോശമാക്കിയില്ല. 25 പന്തിൽ ഫിഫ്റ്റി നേടിയ പാട്ടിദാർ ജെറാൽഡ് കോട്ട്സിയുടെ അടുത്ത പന്തിൽ മടങ്ങുമ്പോൾ 82 റൺസിൻ്റെ കൂട്ടുകെട്ടിനാണ് അവസാനമായത്. ഗ്ലെൻ മാക്സ്‌വൽ (0) വീണ്ടും നിരാശപ്പെടുത്തി. ശ്രേയാസ് ഗോപാലിനായിരുന്നു വിക്കറ്റ്.

ആറാം നമ്പറിൽ ദിനേശ് കാർത്തിക് എത്തിയതോടെ ആർസിബി വീണ്ടും കളി പിടിച്ചു. ഇതിനിടെ 33 പന്തിൽ ഡുപ്ലെസി ഫിഫ്റ്റി തികച്ചു. കാർത്തിക് ആക്രമണ മോഡിലേക്ക് മാറിയപ്പോൾ ഡുപ്ലെസി വീണു. 45 റൺസിൻ്റെ കൂട്ടുകെട്ട് ബുംറയാണ് അവസാനിപ്പിച്ചത്. പിന്നീട്, മഹിപാൽ ലോംറോർ (0), സൗരവ് ചൗഹാൻ (9), വിജയകുമാർ വൈശാഖ് (0) എന്നിവരെ വീഴ്ത്തി ബുംറ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. ഒരുവശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും തകർത്തടിച്ച ദിനേശ് കാർത്തിക് 22 പന്തിൽ ഫിഫ്റ്റി തികച്ചു. താരം നോട്ടൗട്ടാണ്.

Story Highlights: rcb innings mumbai ipl 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top