അലക്ഷ്യമായി വാഹനം ഓടിച്ച സ്വകാര്യ ബസ് ട്വന്റിഫോറിന്റെ വാഹനത്തില്‍ തട്ടിയത് ചോദ്യം ചെയ്തു; ട്വന്റിഫോര്‍ ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചു

കൊച്ചിയില്‍ ട്വന്റിഫോര്‍ ഡ്രൈവരെ സ്വകാര്യ ബസ് ഡ്രൈവര്‍ മര്‍ദിച്ചു. പോണേക്കര- ഇടക്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാശി എന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ് മര്‍ദിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചത് ട്വന്റിഫോര്‍ വാഹനത്തില്‍ തട്ടിയത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. (24 news driver attacked by private bus driver in Kochi)
വാഹനത്തിനുനേരെ പാഞ്ഞുവന്ന് തട്ടിയത് ചോദ്യം ചെയ്തതിന് കഴുത്തിലും മുഖത്തും മര്‍ദിച്ചതായി ട്വന്റിഫോര്‍ ഡ്രൈവര്‍ നിതീഷ് പറഞ്ഞു. മാധ്യമസ്ഥാപനത്തിന്റെ പേരുപറഞ്ഞിട്ടും മര്‍ദനം നിര്‍ത്തിയില്ല. വീട്ടുകാരെ ഉള്‍പ്പെടെ സ്വകാര്യ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞുവെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് സ്വകാര്യ ബസ് ട്വന്റിഫോര്‍ വാഹനത്തില്‍ തട്ടിയത്. എം ജി റോഡില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നിതീഷ് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
Story Highlights : 24 news driver attacked by private bus driver in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here