Advertisement

‘സഹായിച്ചവർക്കെല്ലാം നന്ദി’; SKNനുമായും മാതാവുമായും സംസാരിച്ച് അബ്ദുൽ റഹീം; റഹീമിന് ഇനി കരയേണ്ടി വരില്ലെന്ന് SKN

April 13, 2024
2 minutes Read
abdul rahim talks to mother and skn

ദയാധനം സമാഹരിച്ചവർക്ക് ട്വന്റിഫോറിലൂടെ സൗദി ജയിലിൽ നിന്ന് നന്ദി പറഞ്ഞ് അബ്ദുൾ റഹീം. അബ്ദുൽ റഹീമിന്റെ വീട്ടിലെത്തിയ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരുമായി അബ്ദുൽ റഹീം സംസാരിച്ചു. തന്നെ സഹായിച്ചവർക്കെല്ലാം നന്ദിയെന്ന് അബ്ദുൽ റഹീം ട്വന്റിഫോറിനോട് പറഞ്ഞു. അബ്ദുൽ റഹീം മാതാവ് ഫാത്തിമയുമായും സംസാരിച്ചു. നീണ്ട 18 വർഷത്തിന് ശേഷമാണ് റഹീമിന്റെ ശബ്ദം പുറംലോകം കേൾക്കുന്നത്. ( abdul rahim talks to mother and skn )

ഒരു വലിയ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം നേരിട്ട് അറിയിക്കാനാണ് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ ഫറൂക്കിലെ വീട്ടിലെത്തിയത്. ഒരാഴ്ച മുമ്പ് നിറകണ്ണുകളോടെ ആയിരുന്നു ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിൽ ഫാത്തിമ ഉമ്മ എത്തിയിരുന്നത്. എന്നാൽ ഇന്ന് ആ മുഖത്ത് ചെറു പുഞ്ചിരിയായിരുന്നു.

അബ്ദുൽ റഹീം ജയിൽ മോചിതനായി ഫറോക്കിലെ വീട്ടിലെത്തി ഉമ്മയെ കാണുംവരെ കൂടെ ഉണ്ടാകുമെന്ന് എസ് കെ എന്നിന്റെ ഉറപ്പ് . സന്തോഷ വേളയിൽ അബ്ദുറഹീമും 24നൊപ്പം ചേർന്നു. തന്നെ സഹായിച്ചവരോടുള്ള അകമഴിഞ്ഞ നന്ദി റഹീം 24 ലൂടെ പങ്കുവെച്ചു. 18 വർഷം മകനെ കാത്തിരുന്ന വേദന ഒരമ്മയ്ക്ക് മാത്രമേ മനസ്സിലാകൂവെന്ന് ഫാത്തിമ ഉമ്മയെ കാണാനെത്തിയ ഉഷാ ശ്രീകണ്ഠൻ നായരും പറഞ്ഞു. അബ്ദുൽ റഹീമിന്റെ മോചനത്തിനായി 24 ക്യാമ്പയിൻ നടത്തിയിരുന്നു.

Story Highlights : abdul rahim talks to mother and skn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top