പൊന്നാനിയിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ; മുഖ്യമന്ത്രിയും ഉടൻ മണ്ഡലത്തിലെത്തും

നോമ്പും പെരുന്നാളും കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് പൊന്നാനി ലോക്സഭാ മണ്ഡലം. അബ്ദു സമദ് സമദനിക്ക് വേണ്ടി പ്രചാരണം ശക്തമാക്കി മുസ്ലിം ലീഗും യുഡിഎഫും ശക്തമായി പ്രചാരണ രംഗത്തുണ്ട്. കെഎസ് ഹംസക്ക് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയനും ഉടൻ മണ്ഡലത്തിൽ എത്തും.
കുടുംബ യോഗങ്ങളിൽ കേന്ദ്രീകരിച്ചായിരുന്ന സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥനയും പ്രസംഗങ്ങളും കവലകളിൽ നിന്ന് കവലകളിലെക്ക് കുതിക്കുകയാണിപ്പോൾ. യുഡിഎഫ് സ്ഥാനാർഥി അബ്ദു സമദ് സമദാനിയുടെ പ്രചാരണം രണ്ടാം ഘട്ടതിലെക്ക് കടന്നു. ലീഗ് നേതാക്കൾ എല്ലാം സമദാനിക്കായി കളത്തിലുണ്ട്. എൽഡിഎഫ് സ്തനാർഥി കെഎസ് ഹംസ പെരുന്നാൾ അവധി കഴിഞ്ഞു ഇന്നലെ പ്രചാരണം പുനരാരംഭിച്ചു.
മുസ്ലിം ലീഗിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുമെന്നാണ് എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസ പറയുന്നത്.
Read Also: ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി
പ്രചാരണം കൊഴുപ്പിക്കാനായി മുഖ്യമന്ത്രി 18 ന് മണ്ഡലത്തിൽ എത്തും .തൃത്താലയിലും താനൂരിലും തവനൂരിലും റാലികളിൽ പങ്കെടുക്കും. എംഎ ബെബിയും സുഭാഷിണി അലിയും ബിനോയ് വിശ്വവും ഹംസക്കായി വോട്ട് തേടും. കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ള ദേശീയ നേതാക്കളെ ഇറക്കാനാണ് എൻഡിഎയുടെ നീക്കം.
Story Highlights :Pinarayi vijayan campaign Ponnani constituency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here