‘കാശി ക്ഷേത്രത്തില്‍ പൊലീസുകാര്‍ക്ക് കാവി വേഷവും രുദ്രാക്ഷമാലയും’; യുപി സർക്കാരിന് വിമര്‍ശനം

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് യൂണിഫോമായി കാവി വേഷവും രുദ്രാക്ഷമാലയും. പൂജാരിമാര്‍ക്ക് സമാനമായിട്ടാണ് പൊലീസുകാർ ധരിച്ചിരിക്കുന്ന വേഷം. പുരുഷ ഉദ്യോഗസ്ഥര്‍ക്ക് മുണ്ടും കുര്‍ത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്‍വാര്‍ കുര്‍ത്തയുമാണ് വേഷം. സംഭവത്തിനെതിരെ നിരവധി വിമര്‍ശനമാണ് ഉയരുന്നത്.
വിശ്വാസികള്‍ക്കിടയില്‍ പൊലീസ് യൂണിഫോമിനോടുള്ള തെറ്റിദ്ധാരണയും മോശം കാഴ്ചപ്പാടും മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഡ്യൂട്ടിയിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് ദിവസത്തെ ട്രെയിനിങ് നല്‍കുമെന്നും പൊലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാള്‍ വ്യക്തമാക്കി.
പരമ്പരാഗത യൂണിഫോമില്‍ നിന്ന് വ്യത്യസ്തമായി ഭക്തരെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക എന്ന പേരിലാണ് ‘കാവിവത്കരണ’ പരിഷ്‌കരണം നടപ്പിലാക്കിയത്.
Story Highlights : Police Officers Dressed as Priests Kashi Vishwanath Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here