Advertisement

അബ്ദുള്‍ റഹീമിൻ്റെ മോചനത്തിന് 34 കോടി ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച്‌ പത്മജ; ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനത്തിൻ്റെ നേട്ടമെന്ന് പോസ്റ്റ്

April 14, 2024
2 minutes Read

സൗദി ജയിലില്‍ 18 വർഷമായി കഴിയുന്ന അബ്ദുള്‍ റഹീമിൻ്റെ മോചനത്തിനായി 34 കോടി രൂപ സുമനസുകള്‍ ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച്‌ പത്മജ വേണുഗോപാൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാൻ കഴിഞ്ഞത് ഭാരതത്തിന് ടെക് നോളജി രംഗത്ത് ഉണ്ടായ അതിവേഗ വളർച്ചയാണെന്നും പത്മജ വേണുഗോപാൽ കുറിച്ചു.

ഡിജിറ്റല്‍ പെയ്മെൻ്റ് സിസ്റ്റം ഭാരതത്തില്‍ അതിവേഗം വ്യാപകമായത് ആണ് ഒറ്റക്ലിക്കില്‍ പണമയക്കാനും മണിക്കൂറുകള്‍ കൊണ്ട് 34 കോടി രൂപ സമാഹരിക്കാനും കഴിഞ്ഞത്. ഇന്ത്യ ഡിജിറ്റല്‍ സൂപ്പർ പവറായി വളർന്നിരിക്കുന്നു. മോദി സർക്കാർ ശാസ്ത്ര സാങ്കേതിക രംഗത്ത്, വികസന രംഗത്ത് ഭാരതത്തിന് ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന അതിവേഗ വളർച്ചയെ എല്ലാവരും രാഷ്ട്രിയം മറന്ന് അഭിനന്ദിക്കേണ്ടിയിരിക്കുന്നുവെന്നും പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്

നമ്മൾ ഒന്നടങ്കം സന്തോഷിച്ച സമയമായിരുന്നു നമ്മുടെ സഹോദരൻ അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞത്… ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ആയിരുന്നു ആ സഹോദരൻ 18 വർഷം സൗദിയിൽ ജയിലിൽ കിടന്നത്…

പക്ഷേ ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാൻ കഴിഞ്ഞത് ഭാരതത്തിന് ടെക് നോളജി രംഗത്ത് ഉണ്ടായ അതിവേഗ വളർച്ചയാണ്…

ഡിജിറ്റൽ പെയ്മെന്റ് സിസ്റ്റം ഭാരതത്തിൽ അതിവേഗം വ്യാപകമായത് ആണ് ഒറ്റ ക്ലിക്കിൽ 34 കോടി രൂപ മണിക്കൂറുകൾ കൊണ്ട് സമാഹരിക്കാൻ
കഴിഞ്ഞത്..

UPI എന്ന Unified Payments Interface എന്ന സാങ്കേതിക വളർച്ചയാണ് ഇത്രയും പണം പെട്ടെന്ന് സമാഹരിക്കാൻ കഴിഞ്ഞ അത്ഭുത നേട്ടത്തിന് കാരണമായത്…ഇന്ത്യ ഇന്ന് ഡിജിറ്റൽ എക്കണോമിയായി മാറിയിരിക്കുന്നു..

ബിൽ ഗേറ്റ്സ് ഈയിടെ പറഞ്ഞത് ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തിന്റെ യഥാർത്ഥ പ്രശംസയായി കാണുന്നു.. ബിൽ ഗേറ്റ്സ് പറഞ്ഞത്.. ” ” ഇന്ത്യ ഡിജിറ്റൽ സൂപ്പർ പവർ ആയി മാറിയിരിക്കുന്നു.. ഈ വളർച്ച എന്നെ അത്ഭുതപ്പെടുത്തുന്നു””…

അബ്ദുൽ റഹീമിന്റെ അമ്മയുടെ പ്രാർത്ഥന ഫലം കണ്ടിരിക്കുന്നു.. ഇതിനു വേണ്ടി മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ശ്രീ ബോബി ചെമ്മണ്ണൂരിനും, സമൂഹത്തിനും നന്ദി…

മോദി സർക്കാർ ശാസ്ത്ര സാങ്കേതിക രംഗത്ത്, വികസനരംഗത്ത് ഭാരതത്തിന് ഉണ്ടാക്കുന്ന അതിവേഗ വളർച്ചയെ ഈ അവസരത്തിൽ എല്ലാവരും
രാഷ്ട്രീയം മറന്ന് അഭിനന്ദിക്കേണ്ടിയിരിക്കുന്നു.,.
പത്മജ വേണുഗോപാൽ

Story Highlights : Padmaja Venugopal Paises Modi on Abdulraheem Release

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top