Advertisement

ശിഖർ ധവാനു പരുക്ക്; 10 ദിവസം വരെ പുറത്തിരുന്നേക്കാമെന്ന് പഞ്ചാബ് കിംഗ്സ് മാനേജ്മെൻ്റ്

April 14, 2024
Google News 2 minutes Read
shikhar dhawan injury punjab

പരുക്കേറ്റ ശിഖർ ധവാൻ 10 ദിവസം വരെ പുറത്തിരുന്നേക്കാമെന്ന് പഞ്ചാബ് കിംഗ്സ് മാനേജ്മെൻ്റ്. തോളിനു പരുക്കേറ്റാണ് താരം പുറത്തായതെന്ന് ടീമിൻ്റെ ക്രിക്കറ്റ് ഡെവലപ്മെൻ്റ് ഹെഡ് സഞ്ജയ് ബംഗാർ പറഞ്ഞു. രാജസ്ഥാൻ റോയൽസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ശിഖർ ധവാൻ പരുക്കേറ്റ് പുറത്തായിരുന്നു. സാം കറനാണ് ഇന്നലെ ടീമിനെ നയിച്ചത്. (shikhar dhawan injury punjab)

ഐപിഎലിനു മുൻപ് നടന്ന ക്യാപ്റ്റൻസ് മീറ്റിൽ പഞ്ചാബ് കിംഗ്സിനെ പ്രതിനിധീകരിച്ച് ജിതേഷ് ശർമ്മയാണ് പങ്കെടുത്തത്. അതുകൊണ്ട് തന്നെ ജിതേഷ് ശർമ്മയാവും വൈസ് ക്യാപ്റ്റൻ എന്നായിരുന്നു ധാരണ. എന്നാൽ, സാം കറനാണ് ഇന്നലെ പഞ്ചാബിനെ നയിച്ചത്. ഇതും സഞ്ജയ് ബംഗാർ വിശദീകരിച്ചു. ജിതേഷ് ശർമ്മയല്ല വൈസ് ക്യാപ്റ്റൻ എന്ന് അദ്ദേഹം പറഞ്ഞു. സാം കറൻ നാട്ടിലെത്തിയ ഉടനായിരുന്നു ക്യാപ്റ്റൻസ് മീറ്റ്. അതുകൊണ്ട് ജിതേഷിനെ ചെന്നൈയിലേക്ക് അയക്കുകയായിരുന്നു. സാം തന്നെയായിരുന്നു സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ മൂന്നു വിക്കറ്റിന് രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചു. പഞ്ചാബ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കി നിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്.

Read Also: ഇഞ്ചോടിഞ്ച് പോരാട്ടം; ഹീറോയായി ഹെറ്റ്മെയർ, പഞ്ചാബിനെതിരെ രാജസ്ഥാന് മൂന്നു വിക്കറ്റ് ജയം

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പഞ്ചാബിനായി 31 റൺസെടുത്ത അഷുതോഷ് ശർമ്മ ടോപ് സ്കോററായി. ജിതേഷ് ശർമ്മ 29 റൺസും സംഭാവന ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. പക്ഷേ ഇടയ്ക്ക് വേ​ഗതകുറച്ചത് രാജസ്ഥാന് തിരിച്ചടിയായി.തനൂഷ് കോട്യാന് 24 റൺസെടുക്കാൻ 31 പന്ത് വേണ്ടിവന്നു. ജയ്സ്വാൾ 39 റൺസും സഞ്ജു 18 റൺ‌സും റിയാൻ പരാ​ഗ് 23 റൺസുമെടുത്ത് പുറത്തായി. ഒരു വശത്ത് വിക്കറ്റുകൾ വീണപ്പോൾ പഞ്ചാബ് മത്സരത്തിലേക്ക് തിരികെവന്നു. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷിമ്രോൺ ഹെറ്റ്മയർ കളം നിറഞ്ഞു. 10 പന്തിൽ 27 റൺസുമായി ഹെട്മെയർ പുറത്താകാതെ നിന്നു.

Story Highlights: shikhar dhawan injury punjab kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here