രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; സുല്‍ത്താന്‍ ബത്തേരിയില്‍ റോഡ് ഷോ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. അഞ്ച് ഇടങ്ങളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണം നടത്തുക. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. 11 മണിയോടെ റോഡ് ഷോ നടക്കുമെന്ന് നേതാക്കൾ പറയുന്നു.
പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമാകാനും വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനായി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുള്‍പ്പെടെ ദേശീയ നേതാക്കളുടെ വന്‍നിര വരും ദിവസങ്ങളില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ എത്തും.
ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ എത്തുന്നതോടുകൂടി രാഹുല്‍ ഗാന്ധിയുടെ ഇലക്ഷന്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആലത്തൂര്‍ മണ്ഡലത്തിലെത്തും. ആലത്തൂര്‍ മണ്ഡലം ഉള്‍പ്പെടുന്ന കുന്ദംകുളത്താണ് പ്രധാനമന്ത്രിയുടെ പൊതുയോഗം നടക്കുക. പത്തരയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി കാര്‍മാര്‍ഗം കുന്ദംകുളത്തെത്തും. പതിനൊന്ന് മണിക്കാണ് പൊതുയോഗം നടക്കുക.
Story Highlights : Rahul Gandhi Reached wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here