പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പടിഞ്ഞാറെ ആദിവാസി കോളനിയിലെ രത്‌നാകരനാണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുവഴക്കിനിടെ ശാന്ത കമ്പുകൊണ്ട് രത്‌നാകരന്റെ തലയ്ക്കടിക്കുകയായിരുന്നു. (wife killed husband in Pathanamthitta)
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട് ഇന്നലെ പ്രദേശത്ത് ചില സംഘര്‍ഷങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് വീട്ടില്‍ വച്ച് ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. പെട്ടെന്നുള്ള പ്രകോപനത്താലാണ് ശാന്ത ഭര്‍ത്താവിന്റെ തലയ്ക്കടിച്ചതെന്ന് പമ്പ പൊലീസ് പറയുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Story Highlights : wife killed husband in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here