CMRL എംഡിക്ക് വീണ്ടും ഇ ഡി നോട്ടീസ്; ആരോഗ്യ പ്രശ്‌നമുണ്ട് ഹാജരാകാനാവില്ലെന്ന് ശശിധരൻ കർത്ത

സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യ പ്രശ്‌നമുണ്ട് എന്ന് അറിയിച്ചു. രേഖകൾ കൈമാറാം എന്നും അദ്ദേഹം അറിയിച്ചു. CMRL വീണ്ടും കോടതിയെ സമീപിച്ചേക്കും. ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം. ഇന്നലെ രാത്രിയാണ് ഇഡി സമൻസ് അയച്ചത്.
തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ഇഡി വീണ്ടും സമൻസയച്ചത്.സിഎംആര്‍എല്‍ മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി സിഎംആര്‍എല്‍ എംഡിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയെ സമീപിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി നിലപാട് അറിയിച്ചത്. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ഇ ഡി അന്വേഷണം നിലനില്‍ക്കില്ലെന്നായിരുന്നു കര്‍ത്തയുടെ വാദം.
Story Highlights : ED notice to sasidharan karta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here