ആശയപരമായ വ്യത്യാസമുണ്ടെങ്കിലും ഇടതുപക്ഷം കുടുംബാംഗങ്ങളെ പോലെ; രാഹുല്‍ ഗാന്ധി

ഇടതുപക്ഷത്തോട് ആശയപരമായ വ്യത്യാസമുണ്ടെങ്കിലും അവര്‍ കുടുംബാംഗങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷത്തോട് താന്‍ ബഹുമാനത്തോടെയാണ് സംസാരിക്കുറുള്ളൂവെന്നും മലപ്പുറം മമ്പാട് നടന്ന റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മലപ്പുറത്ത് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്.(Rahul Gandhi says LDF is like family members)
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി പ്രചാരണത്തിന്റെ ഭാഗമായാണ് മലപ്പുറം മമ്പാട് റോഡ് ഷോ നടത്തിയത്. പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പ്രധാനമന്ത്രിയും ആര്‍എസ്എസും ചേര്‍ന്ന് ഭരണഘടനയെ ആക്രമിക്കാനും തകര്‍ക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ എന്താണെന്ന് പോലും നരേന്ദ്രമോദിക്ക് ധാരണയില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
Read Also: രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; സുല്‍ത്താന്‍ ബത്തേരിയില്‍ റോഡ് ഷോ
നാടകങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് പരിഹസിച്ച രാഹുല്‍, പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ ഇളക്കാന്‍ ശ്രമിക്കുകയാണെന്ന് ആഞ്ഞടിച്ചു. ഒന്നിന് പുറകേ ഒന്നായി മോദി നാടകങ്ങള്‍ കളിക്കുകയാണ്. പ്രധാനമന്ത്രി എന്ത് ചെയ്താലും പുകഴ്ത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. എന്നാല്‍ രാജ്യത്തെ ബാധിക്കുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും തുടങ്ങിയ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
Story Highlights : Rahul Gandhi says LDF is like family members
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here