‘ചരട് മുറിക്കലും കുറി മായ്ക്കലു’മായി എല്‍ഡിഎഫ് പ്രചരണ വിഡിയോ; വിവാദമായതോടെ പിന്‍വലിച്ച് എംഎല്‍എമാരും

കാസര്‍ഗോഡ് എല്‍ഡിഎഫിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയ്‌ക്കെതിരെ പരാതിയുമായി യുഡിഎഫ്. വര്‍ഗീയത പ്രചരിപ്പിക്കുന്നതാണ് വിഡിയോ എന്നാണ് വിമര്‍ശനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ ആക്ഷേപിച്ചാണ് വിഡിയോ പുറത്തിറക്കിയത്. സി എച്ച് കുഞ്ഞമ്പു എംഎല്‍എ അടക്കമുള്ളവര്‍ വിഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. വിവാദമായതോടെ കുഞ്ഞമ്പു എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണനും ഫേസ്ബുക്കില്‍ നിന്ന് വിഡിയോ പിന്‍വലിച്ചു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനാണ് യുഡിഎഫ് നീക്കം.
മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പോകുമ്പോള്‍ മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതും, നെറ്റിയിലെ കുറി മായ്ക്കുന്നതും കയ്യിലെ ചരട് മുറിക്കുന്നതുമൊക്കെയാണ് വിഡിയോയിലുള്ളത്. എം വിജിന്‍ എംഎല്‍എയും ടി ഐ മധുസൂദനന്‍ എംഎല്‍എയും അടക്കമുള്ള നിരവധി സിപിഐഎം നേതാക്കളാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മിഡിയിയില്‍ വിഡിയോ പ്രചരിപ്പിക്കുന്നത്.
Story Highlights : UDF complaint against LDF campaign video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here