‘ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് വ്യാജ അധ്യക്ഷൻ, ചെയ്യിക്കുന്നത് ഷാഫിയും സരിനും’: വി കെ സനോജ്

കെ കെ ശൈലജയ്ക്ക് നേരെ നടക്കുന്ന സൈബർ ലൈംഗീകാധിക്ഷേപം അത്യന്തം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കോട്ടയം കുഞ്ഞച്ചന്മാരുടെ നേതാവായ യൂത്ത് കോൺഗ്രസ് വ്യാജ അധ്യക്ഷനാണ് വടകരയിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ചുമതല. ഇത് ചെയ്യിക്കുന്നത് ഷാഫിയും സരിനുമാണ്. കൂട്ടിന് ലീഗുകാരുമുണ്ടെന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.
ശൈലജ ടീച്ചർക്കെതിരെ വ്യാജ വാർത്തകളും മോർഫിങ് ചിത്രങ്ങളുപയോഗിച്ച് നീചമായ അപവാദ പ്രചരണം ലൈംഗീക അധിക്ഷേപമായി മാറിയിരിക്കുകയാണ്. സ്ത്രീകൾക്കെതിരെ ലൈംഗീകാധിഷേപം നടത്തിയ പരാതിയിൽ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിൽ കൂടി പിടി കൂടിയ കോട്ടയം കുഞ്ഞച്ചന് ജാമ്യം എടുത്ത് കൊടുത്തു എന്നതിൽ അഭിമാന പുളകിതനായി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് സരിനെ നമ്മൾ മറന്നിട്ടില്ലെന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.
മലയാളികൾക്ക് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമായ നിലയിൽ ആഗോള അംഗീകാരം ലഭിച്ച ഭരണാധികാരിയായിരുന്നു ശൈലജ ടീച്ചർ. ആ അംഗീകാരമാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകി ടീച്ചറെ മട്ടന്നൂരിൽ നിന്ന് വീണ്ടും തെരഞ്ഞെടുത്തത്. എന്നാൽ വടകരയിൽ ശൈലജ ടീച്ചർ സ്ഥാനാർത്ഥിയായെത്തിയ നിമിഷം മുതൽ പരാജയ ഭീതിയിൽ ഏറ്റവും ഹീനമായ അപവാദ പ്രചാരണമാണ് യു.ഡി.എഫ് അഴിച്ചു വിട്ടിരിക്കുന്നതെന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.
വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചത്
സഖാവ്
ശൈലജ ടീച്ചർക്ക് നേരെ ക്രൂരമായ ലൈംഗീകാധിക്ഷേപത്തിന് നേതൃത്വം നല്കുന്ന കോൺഗ്രസ് സൈബർ ടീം നടപടി അത്യന്തം പ്രതിഷേധാർഹം
കോട്ടയം കുഞ്ഞച്ചന്മാരുടെ നേതാവായ യൂത്ത് കോൺഗ്രസ് വ്യാജ അധ്യക്ഷനാണ് വടകരയിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ചുമതല.
ശൈലജ ടീച്ചർക്കെതിരെ വ്യാജ വാർത്തകളും മോർഫിങ് ചിത്രങ്ങളുപയോഗിച്ച് നീചമായ അപവാദ പ്രചരണം ലൈംഗീക അധിക്ഷേപമായി മാറിയിരിക്കുകയാണ്. ഇത് ചെയ്യിക്കുന്നത്
ഷാഫിയും സരിനുമാണ്.
കൂട്ടിന് ലീഗുകാരുമുണ്ട്.
സ്ത്രീകൾക്കെതിരെ ലൈംഗീകാധിഷേപം നടത്തിയ പരാതിയിൽ
പോലീസ് ശാസ്ത്രീയ അന്വേഷണത്തിൽ കൂടി
പിടി കൂടിയ
കോട്ടയം കുഞ്ഞച്ചന്
ജാമ്യം എടുത്ത് കൊടുത്തു എന്നതിൽ അഭിമാന പുളകിതനായി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് സരിനെ നമ്മൾ മറന്നിട്ടില്ല.
ഇത്തരം മനോരോഗികളെ തള്ളിപ്പറയാതെ
കോൺഗ്രസ് എങ്ങനെ സംരക്ഷിക്കുന്നു എന്നതിന് ഇതിൽ പരം തെളിവ് വേണ്ടല്ലോ ?
മലയാളികൾക്ക് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമായ നിലയിൽ ആഗോള അംഗീകാരം ലഭിച്ച ഭരണാധികാരിയായിരുന്നു സഖാവ് ശൈലജ ടീച്ചർ.
ആ അംഗീകാരമാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകി ടീച്ചറെ മട്ടന്നൂരിൽ നിന്ന് വീണ്ടും തെരഞ്ഞെടുത്തത്. എന്നാൽ വടകരയിൽ ശൈലജ ടീച്ചർ സ്ഥാനാർത്ഥിയായെത്തിയ നിമിഷം മുതൽ പരാജയ ഭീതിയിൽ ഏറ്റവും ഹീനമായ അപവാദ പ്രചാരണമാണ് യു.ഡി.എഫ് അഴിച്ചു വിട്ടിരിക്കുന്നത്.
കോൺഗ്രസിൻ്റെയും ലീഗിന്റെയും
അമ്മ പെങ്ങന്മാരെ തിരിച്ചറിയാൻ പറ്റാത്ത സാമൂഹ്യ ദ്രോഹികളെ
അവർ നിയന്ത്രിച്ചില്ലങ്കിൽ ജനങ്ങൾ ഈ ക്രിമിനൽ കൂട്ടങ്ങളെ തെരുവിൽ നേരിടുന്ന കാലം വിദൂരമല്ല.
വി കെ സനോജ്
Story Highlights : VK Sanoj on UDF Cyber attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here