Advertisement

പാകിസ്താനിൽ എക്സ് പ്ലാറ്റ്ഫോം നിരോധിച്ചു

April 17, 2024
Google News 1 minute Read

സമൂഹമാധ്യമമായ ‘എക്സ്’നിരോധിച്ച് പാക്കിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്. ഫെബ്രുവരി പകുതി മുതലേ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നു പാക്കിസ്താനിലെ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എക്സിന് താത്കാലിക നിരോധനമാണ് ഏർപ്പെടുത്തിയിരുന്നത്.

പാകിസ്താൻ സർക്കാരിന്റെ നിയമാനുസൃത നിർദേശങ്ങൾ പാലിക്കുന്നതിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലും എക്സ് പരാജയപ്പെട്ടത് നിരോധനം ഏർപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയിലേക്ക് നയിച്ചുവെന്നാണ് റിപ്പോർട്ട്. പാകിസ്താൻ അധികൃതരുമായി സഹകരിക്കാൻ സോഷ്യൽ മീഡിയ കമ്പനി വിമുഖത പ്രകടിപ്പിച്ചതായി മന്ത്രാലയം ആരോപിച്ചു.

എക്‌സിനെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ സിന്ദ് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ പ്ലാറ്റ്‌ഫോം പുനഃസ്ഥാപിക്കാൻ സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. എക്സ് നിരോധിച്ചതുമായി ബന്ധപ്പെട്ട ഹർജികൾ പരി​ഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം. നിസാരകാര്യങ്ങൾക്ക് ഇത്തരത്തിൽ അടച്ചുപൂട്ടുന്നതിലൂടെ ആഭ്യന്തര മന്ത്രാലയം എന്താണ് നേടുന്നതെന്നും ലോകം ഞങ്ങളെ നോക്കി ചിരിക്കുമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖീൽ അഹമ്മദ് അബ്ബാസി പറഞ്ഞു.

Story Highlights : Social Media Platform X Banned In Pakistan 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here