ഭവനരഹിതർക്ക് 100 വീടുമായി ട്വന്റിഫോർ; വീട് നൽകുന്നത് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ; ധാരണാ പത്രം കൈമാറി

ലോക ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒരു വാർത്താ ചാനൽ ഭവനരഹിതർക്ക് 100 വീട് നൽകുന്നു. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചെയർമാനായ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനാണ് 100 വീടുകൾക്കുള്ള ധനസഹായം നൽകുന്നത്. ഇതു സംബന്ധിച്ച ധാരണാ പത്രം 24 ചീഫ് എഡിറ്ററും ഫ്ലവേഴ്സ് എംഡിയുമായ ആർ ശ്രീകണ്ഠൻ നായരും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും കൈമാറി.
മലയാളികളുടെ ആഗോള ശൃംഖലയായ 24 കണക്ടാണ് പദ്ധതി നടപ്പാക്കുന്നത്. ട്വൻറി ഫോറിൻ്റെ അഞ്ചാം വാർഷികാഘോഷ ചടങ്ങിലാണ് 100 വീടെന്ന പ്രഖ്യാപനം ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നടത്തിയത്. ഫ്‌ളവേഴ്‌സ്-24 ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ സന്തോഷമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിക്കാൻ സാധിച്ചത് ഭാഗ്യമെന്ന് ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.
മൂന്നു വർഷം കൊണ്ട് ഒരു കോടി മനുഷ്യരിലൂടെ ട്വന്റിഫോർ കണക്ട് വളരണം. പണമുള്ളവരിൽ നിന്ന് സഹായം തേടി ഇല്ലാത്തവർക്ക് കൊടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പൂർണമായും മെറിറ്റ് അടിസ്ഥാനാത്തിലാകും ഗുണഭോക്താക്കളെ കണ്ടെത്തുകയെന്ന് ആർ ശ്രീ കണ്ഠൻ നായർ പറഞ്ഞു.
Story Highlights : Twentyfour and Chittilapilly Foundation with 100 houses for the needy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here