Advertisement

ദിവസവും മാങ്ങ കഴിക്കുന്നു; പ്രമേഹം കൂട്ടി ജാമ്യം നേടാൻ കെജ്‌രിവാൾ ശ്രമിക്കുന്നുവെന്ന് ഇഡി

April 18, 2024
Google News 2 minutes Read

ഡല്‍ഹി മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണവുമായി ഇഡി. പ്രമേഹം ഉണ്ടായിട്ടും ഉയര്‍ന്ന മധുരം അടങ്ങിയ ഭക്ഷണമാണ് കെജ്‌രിവാൾ കഴിക്കുന്നത്. ദിവസവും മാമ്പഴവും കഴിക്കുന്നു. മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാര കൂട്ടാനാണ് ശ്രമമെന്നും മെഡിക്കല്‍ ജാമ്യം ലഭിക്കുന്നതിനായാണ് ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു.

ദിവസനേ വിഡിയോ കോണ്‍ഫ്രന്‍സ് വഴി പ്രമേഹം പരിശോധിക്കാന്‍ തന്റെ സ്ഥിരം ഡോക്ടറെ കാണാന്‍ അനുമതി തേടി കെജരിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.കെജരിവാളിന്റെ ഡയറ്റ് ചാര്‍ട്ട് ഉള്‍പ്പടെ നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഹര്‍ജി കോടതി നാളെ വീണ്ടും പരിഗണിക്കും.

തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന് വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഉയര്‍ന്ന പ്രമേഹമുണ്ടെന്ന കെജ്‌രിവാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി ഈ ഇളവ് അനുവദിച്ചിരുന്നത്. എന്നാല്‍ പ്രമേഹം കൂട്ടുന്നതിന് കെജ്‌രിവാള്‍ മാങ്ങ കഴിക്കുകയും, ചായയില്‍ പഞ്ചസാര ഇട്ട് കുടിക്കുകയും ചെയ്യുന്നുവെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്.
ജയില്‍ അധികൃതരില്‍ നിന്നാണ് ഇക്കാര്യം തങ്ങള്‍ മനസിലാക്കിയതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കെജ്‌രിവാളിന്റെ ഡയറ്റ് ചാര്‍ട്ടും ഇ.ഡി കോടതിക്ക് കൈമാറി.

Story Highlights : Arvind Kejriwal eating mangoes, sweets to raise blood sugar level, says ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here