Advertisement

നാദാപുരത്ത് ഭീതി പരത്തി വ്യാജ സ്റ്റീൽ ബോംബ്; കണ്ടത്തിയത് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ

April 19, 2024
Google News 2 minutes Read

കോഴിക്കോട് നാദാപുരത്ത് ഭീതി പരത്തി വ്യാജ സ്റ്റീൽ ബോംബ്. ജെസിബി ഉപയോഗിച്ച് മണ്ണ മാറ്റുന്നതിനിടെയാണ് വ്യാജ സ്റ്റീൽ ബോംബ് കണ്ടെത്തിയത്. പൊലീസിന്റെ വിശദമായ പരിശോധനയിലാണ് ബോംബല്ലെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുളം കുഴിക്കാനായി കുഴിയെടുക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് കണ്ടെടുത്തത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.(Fake steel bomb found in Nadapuram, Kozhikode)

Read Also: ISL സെമി കാണാതെ കൊമ്പന്മാർ പുറത്ത്; ഒഡിഷയോട് പൊരുതി തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. തുടർന്ന് കണ്ടെത്തിയ വസ്തു ബോംബ് അല്ലെന്നും സ്റ്റീൽ ബോംബിന്റെ കണ്ടെയ്‌നർ ആണെന്നും പൊലീസ് അറിയിച്ചു. കണ്ടെത്തിയ വസ്തുവിനകത്ത് ടാറും കല്ല് ചീളുകളുമായിരുന്നു. മറ്റ് രാസവസ്തുക്കൾ ഇല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.

Story Highlights : Fake steel bomb found in Nadapuram, Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here