ജെപി നദ്ദ കേരളത്തിൽ; ഇന്ന് വയനാട്ടിലേക്ക്

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും. ഇന്ന് രാവിലെ വയനാട്ടിലെത്തുന്ന അദ്ദേഹം ബത്തേരിയിൽ റോഡ് ഷോയിൽ പങ്കെടുക്കും.
രാവിലെ 11ന് ബത്തേരി അസംപ്ഷൻ ജംങ്ഷനിൽ നിന്ന് ചുങ്കം ജംഗ്ഷൻ വരെയാണ് റോഡ് ഷോ. തുടർന്ന് പാലക്കാട്ടെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.30ഓടെ ഷൊർണൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും.
വൈകിട്ട് 3ന് കോട്ടയത്താണ് ജെപി നദ്ദയ്ക്ക് പരിപാടി. തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ഇദ്ദേഹം പങ്കെടുക്കുക. കോട്ടയം കളക്ടറേറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തിരുനക്കര ഗാന്ധി സ്ക്വയറിന് മുന്നിൽ റാലി അവസാനിക്കും.
വൈകിട്ട് 5.30ഓടെ തിരുവനന്തപുരഞ്ഞെത്തുന്ന ദേശീയ അധ്യക്ഷൻ 6.15ന് മടവൂർപ്പാറ ജംഗ്ഷനിൽ നിന്ന് ബാലരാമപുരം സാലി ഗോത്ര തെരുവിലേക്ക് റോഡ് ഷോ നടത്തും.തൊട്ടടുത്ത ദിവസം (ഏപ്രിൽ 20) നദ്ദ കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രതാരണത്തിനായി പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കുന്ന വൻ തെരഞ്ഞെടുപ്പ് റാലികൾ 20, 21 ദിവസങ്ങളിൽ കർണാടകത്തിൽ നടക്കും.
Story Highlights : JP Nadda Kerala Loksabha Election 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here