ഇടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി അന്തരിച്ചു

ഇടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി അന്തരിച്ചു. 96 വയസായിരുന്നു. ആസ്റ്റർ മിംസ് ഡയറക്ടർ യു. ബഷീറിൻ്റെ പിതാവും ആസ്റ്റർ മിംസ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ്റെ ഭാര്യ പിതാവുമാണ്.
കോഴിക്കോട് മൂരിയാട് ഭാരത് സോ മിൽ സ്ഥാപകനും പ്രമുഖ ടിംബർ വ്യാപാരിയുമായിരുന്നു ഇടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി. തണൽ സ്ഥാപകൻ, എലമങ്കൽ ജുമാ മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പൊതുദർശനം ഉച്ചയ്ക്ക് 2.30 വരെ പൊറ്റമ്മൽ മായിൻ പ്ലേസിലും തുടർന്ന് മയ്യത്ത് നമസ്കാരം വൈകീട്ട് മൂന്നുമണിക്ക് പൊറ്റമ്മൽ സലഫി ജുമാ മസ്ജിദിലും നടക്കും. വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി എലങ്കമ്മൽ ജുമാമസ്ജിദിലാണ് കബറടക്കം. മക്കൾ: കെ പി അഹമ്മദ് കുട്ടി,റംല, കദിയക്കുട്ടി, നഫീസ, റസിയ, യു.ബഷീർ, നസീറ മരുമക്കൾ: മിംസ് ഡയറക്ടർ ഡോ. പി.എം ഹംസ, അഡ്വ.മായിൻ, കിനാക്കൂൽ ഖാലിദ്, പരേതനായ ഡോ. കെ.കെ മൊയ്തു, ഡോ. ആസാദ് മൂപ്പൻ, കെ.പി ഷരീഫ, പി.കെ റഹിയ.
Story Highlights : Aster Mims Director U. Basheer’s father Alikutty Haji passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here