ഇടുക്കി നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

ഇടുക്കി നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിച്ച നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പോലീസുകാർക്കും പൊള്ളലേറ്റിരുന്നു. ( woman who tried to commit suicide during eviction procedures succumbed to injury )
സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഷീബയുടെ സ്ഥലം പണയപ്പെടുത്തി 20 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇത് പലിശയും കൂട്ടുപലിശയുമായി 36 ലക്ഷത്തിലെത്തി. ഈ തുക തിരിച്ചടയ്ക്കാതെ വന്നതോടെ ബാങ്ക് നിയമനടപടിയുമായി കോടതിയെ സമീപിച്ചു. രണ്ടാഴ്ചക്കുള്ളിൽ ജപ്തി നടപടികൾ പൂർത്തിയാക്കാൻ തൊടുപുഴ സിജെഎം കോടതി ഉത്തരവിട്ടു. ഇതിനായി പോലീസ് അകമ്പടിയോടെ കോടതി നിയോഗിച്ച കമ്മീഷൻ എത്തിയപ്പോഴാണ് ദീപ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
70% പൊള്ളലേറ്റ ദീപയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദീപയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐ ബിനോയ്, വനിതാ സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു. 45% പൊള്ളലേറ്റ വനിതാ പോലീസ് ഓഫീസറെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights : woman who tried to commit suicide during eviction procedures succumbed to injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here