Advertisement

നിയമനത്തിൽ അഴിമതി; ബം​ഗാളിൽ 25,000ത്തിലധികം അധ്യാപകർ ജോലിയിൽ നിന്ന് പുറത്തേക്ക്

April 22, 2024
2 minutes Read
illegal hiring over 25,000 Bengal teachers to lose jobs

പശ്ചിമ ബംഗാളിൽ‌ സർക്കാർ സ്കൂൾ അധ്യാപക നിയമനം റദ്ദാക്കിയതിനെ തുടർന്ന് 25,753 അധ്യാപകർക്ക് ജോലി നഷ്ടമാകും. നിയമനത്തിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് 2016 ലെ മുഴുവൻ റിക്രൂട്ട്മെൻ്റ് പാനലും കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ജോലി നഷ്ടപ്പെടുന്നത്.(illegal hiring over 25,000 Bengal teachers to lose jobs)

അനധികൃത നിയമനം ലഭിച്ച സ്കൂൾ അധ്യാപകർ നാലാഴ്ചയ്ക്കകം ശമ്പളം തിരികെ നൽകണമെന്ന് ജസ്റ്റിസുമാരായ ദേബാങ്സു ബസക്, എംഡി ഷബ്ബാർ റഷീദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അധ്യാപകരിൽ നിന്ന് പണം ഈടാക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമന പരീക്ഷയുടെ 23 ലക്ഷം ഒഎംആർ ഷീറ്റുകൾ പുനർമൂല്യനിർണയം നടത്താനും ബെഞ്ച് ഉത്തരവിട്ടു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപ്പീലുകൾ തള്ളിയ കോടതി, നിയമന നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് നിർദേശിച്ചു.

Read Also: കോൺഗ്രസ് വിട്ട മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റ് ബിജെപിയിൽ; നീക്കം മരംമുറി കേസിലെ അന്വേഷണത്തിനിടെ

25,000ലധികം ഒഴിവുകളിലേക്ക് നടത്തിയ 2016 ലെ സ്റ്റേറ്റ് ലെവൽ സെലക്ഷൻ ടെസ്റ്റിൽ23 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2022ൽ മുൻ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിലായിരുന്നു.

Story Highlights : Illegal hiring over 25,000 Bengal teachers to lose jobs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top