പാലയിൽ റോഡ് അപകടം; ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു

റോഡ് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു. ( pala road accident anganwadi teacher died )
രണ്ട് ദിവസം മുൻപാണ് അപകടം ഉണ്ടായത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർ ശ്ലീവ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.
Story Highlights : pala road accident anganwadi teacher died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here