Advertisement

തൊഴിലന്വേഷകരേ ഇത് അരുത്…; റെസ്യൂമേയില്‍ ഒഴിവാക്കേണ്ട മൂന്ന് തരം വാക്യങ്ങള്‍; ടിപ്‌സുമായി മുന്‍ ഗൂഗിള്‍ റിക്രൂട്ടര്‍

April 23, 2024
4 minutes Read
Ex-Google recruiter shares 3 types of phrases job seekers should not use in their resumes

ഒരു ജോലി കിട്ടാനുള്ള ത്വരയില്‍ റെസ്യൂമേയില്‍ വേണ്ടതും വേണ്ടാത്തതുമൊക്കെ കുത്തിത്തിരുകുന്നവര്‍ക്ക് ചില ടിപ്‌സ് നല്‍കുകയാണ് ഗൂഗിളിന്റെ മുന്‍ റിക്രൂട്ടറായ നോളന്‍ ചര്‍ച്ച്. നോളന്‍ പറയുന്നതനുസരിച്ച് എച്ച് ആര്‍ എക്‌സിക്യൂട്ടിവുകള്‍ക്ക് ഒരു റെസ്യൂമേയിലൂടെ കണ്ണോടിക്കാന്‍ കിട്ടുന്നത് മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെയാണ്. കേട്ടിട്ട് കണ്ണുചിമ്മേണ്ട…ഇതിനുള്ളില്‍ നിങ്ങള്‍ ആ ജോലിക്ക് യോഗ്യനാണോയെന്ന് പറയുന്നതാവണം റെസ്യൂമേ. (Ex-Google recruiter shares 3 types of phrases job seekers should not use in their resumes)

ഒഴിവാക്കേണ്ടവ

25 വാക്കുകളിലേറെയുള്ള വാചകങ്ങള്‍ ഒഴിവാക്കണമെന്നാണ് നോളന്റെ അഭിപ്രായം. ആകെ ഒരു റെസ്യൂമേ നോക്കാന്‍ ലഭിക്കുന്ന മൂന്ന് മുതല്‍ അഞ്ച് വരെ സെക്കന്റില്‍ ഘടാഘടിയന്മാരായ വാചകങ്ങള്‍ വായിച്ച് നിങ്ങളുടെ കഴിവ് കണ്ടെത്താന്‍ എച്ച് ആര്‍ എക്‌സിക്യൂട്ടിവിന് താത്പര്യമുണ്ടാവില്ല.

കീ വേഡുകളുടെ സംസ്ഥാന സമ്മേളനം റെസ്യൂമേയില്‍ വേണ്ട

ചിലരുടെ റെസ്യൂമേ കീ വേഡുകള്‍ കൊണ്ടൊരു സാലഡുണ്ടാക്കിയതുപോലെ ഇരിക്കും. തൊഴില്‍ ശീര്‍ഷകങ്ങള്‍ക്ക് താഴെ ബുള്ളറ്റ് പോയിന്റുകള്‍ എഴുതുന്‌പോള്‍ അതിനൊരു വ്യവസ്ഥ വേണമെന്ന് നോളന്‍ പറയുന്നു. ഒന്നിലേറെ കീ വേഡുകള്‍ ഒരു സെന്റന്‍സില്‍ വേണ്ട എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ജോലികളുടെ പട്ടിക നിരത്തല്‍ വേണ്ട

മുന്‍പ് ചെയ്ത ജോലിയില്‍ വിവിധ ലക്ഷ്യങ്ങള്‍ നേടുന്നതിനായി എങ്ങനെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞു എന്നാവണം പറയേണ്ടത്. മുന്‍ തൊഴിലിടത്തില്‍ ബോസുമായുള്ള മീറ്റിങ്ങുകള്‍ കോര്‍ഡിനേറ്റ് ചെയ്തു എന്നതിന് തൊഴില്‍ സ്വാധീനം കുറവാണെന്ന് നോളന്‍ പറയുന്നു. നിങ്ങള്‍ ചെയ്ത ജോലികള്‍ എങ്ങനെ നിങ്ങള്‍ ജോലി ചെയ്ത വ്യവസായത്തിന് വളര്‍ച്ച നല്‍കിയെന്ന് കൃത്യമായി പറയണം.

ബയോഡാറ്റ തയ്യാറാക്കലില്‍ അത്യാവശ്യം നല്ല ജാഗ്രത വേണമെന്ന് മനസിലായില്ലേ. അടുത്ത തവണ റെസ്യൂമേ റെഡിയാക്കുമ്പോള്‍ നോളനെ മനസില്‍ ധ്യാനിച്ച് കാച്ചിക്കുറുക്കിയ ഒരു സിവി അങ്ങ് തയ്യാറാക്കിക്കോളൂ. എച്ച് ആറിന്റെ വിളി വരുമോയെന്ന് അറിയാമല്ലോ.

Story Highlights : Ex-Google recruiter shares 3 types of phrases job seekers should not use in their resumes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top