‘ഒരു ജനപ്രതിനിധി എന്ന നിലയിൽ മമ്മുക്ക തന്ന സ്‌നേഹവാത്സല്യങ്ങള്‍ ചെറുതൊന്നുമല്ല’: ഹൈബി ഈഡന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക കടക്കവെ മമ്മൂട്ടിയുടെ വസതിയിലെത്തി വോട്ടുതേടി ഹൈബിയും ഷൈനും. ഹൈബി രാവിലെയും ഷൈന്‍ ഉച്ചകഴിഞ്ഞും മമ്മൂട്ടിയെ വസതിയിലെത്തി കണ്ടു. ഹൈബി കാണാനെത്തിയ സമയത്ത് നടൻ രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയില്‍ ഉണ്ടായിരുന്നു.
ഒരു ജനപ്രതിനിധി എന്ന നിലയിലും വ്യക്തി എന്ന നിലയിലും എല്ലാക്കാലത്തും മമ്മുക്ക തന്ന സ്‌നേഹവാത്സല്യങ്ങള്‍ ചെറുതൊന്നുമല്ലെന്നും ഹൈബി ഈഡന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മമ്മൂട്ടിയെ സന്ദര്‍ശിച്ച ശേഷം തേവര ഫെറിയില്‍ നിന്നായിരുന്നു പ്രചാരണം ആരംഭിച്ചത്.
എറണാകുളം ലോ കോളേജില്‍ ഹൈബിയുടെ പിതാവ് ജോര്‍ജ് ഈഡനും മമ്മൂട്ടിയും സഹപാഠികളായിരുന്നു.മമ്മൂട്ടിയെ വീട്ടിലെത്തി കണ്ടശേഷമാണ് ഹൈബി ഈഡന്‍ പ്രചാരണം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.
അതേസമയം പറവൂര്‍ മണ്ഡലത്തിലെ താമരവളവില്‍ ഒരുക്കിയ സ്‌നേഹക്കൂട്ടായ്മയില്‍ പങ്കെടുത്താണ് കെജെ ഷൈന്‍ പര്യടനം ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷമാണ് കടവന്ത്രയിലെ വീട്ടിലെത്തി മമ്മൂട്ടിയെസന്ദര്‍ശിച്ചത്. ജന്മനാടായ ഗോതുരുത്തില്‍ സ്വീകരണവുമുണ്ടായിരുന്നു. മണ്ഡലത്തില്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.
ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചത്
‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍…’
ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് കാലത്ത് മമ്മുക്കയെ കാണാൻ ഇത്ര വൈകിയെത്തുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിലും വ്യക്തി എന്ന നിലയിലും എല്ലാക്കാലത്തും മമ്മുക്ക തന്ന സ്നേഹവാത്സല്യങ്ങൾ ചെറുതൊന്നുമല്ല.
Story Highlights : Hibi Eden Meets Mammootty Loksabha Elections 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here