Advertisement

‘അംഗീകരിക്കാൻ പോകുന്നത് ജിഫ്രി തങ്ങളുടെ നിലപാട്’; ഉമർ ഫൈസി മുക്കത്തെ തള്ളി പി കെ ഫിറോസ്

April 23, 2024
Google News 1 minute Read

സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ തള്ളി മുസ്ലിം യൂത്ത് ലീഗ്. സമസ്‌തയുടെ നിലപാട് ജിഫി തങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് 24 പറഞ്ഞു. സമസ്തതയ്ക്ക് രാഷ്ട്രീയമില്ല, വ്യക്തിപരമായ അഭിപ്രായങ്ങൾ പരിഗണിക്കേണ്ടതില്ല. അംഗീകരിക്കാൻ പോകുന്നത് ജിഫ്രി തങ്ങളുടെ നിലപാടെന്ന് പി കെ ഫിറോസ് പറഞ്ഞു.

മുസ്‌ലിം ലീഗിനെതിരായ സമസ്‌ത സെക്രട്ടറിയും മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണമാണ് വിവാദത്തിന് തിരി കൊളുത്തിയത്. സമസ്തയ്ക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.

ഇടതുപക്ഷത്തിനു നേട്ടമായേക്കാവുന്ന ഉമർഫൈസിയുടെ നിലപാടിൽ സമസ്തയിലെ ഒരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. സമസ്തയുടെ നിലപാട് പറയേണ്ടത് പ്രസിഡന്‍റ് ജിഫ്രി തങ്ങൾ ആണെന്ന് എസ്.വൈ.എസ് ഓർഗനൈസിങ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.

സമസ്തയെ പിന്തുടരുന്ന വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഉമർ ഫൈസിയുടെ പ്രതികരണത്തിൽ ജിഫ്രി തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയുള്ള സമസ്ത നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്ക ലീഗ് ക്യാമ്പിനുണ്ട്‌.

Story Highlights : P K Firoz Against umar faisy mukkam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here