Advertisement

‘ഏഴാംകൂലിയുടെ കയ്യിലാണ് കോണ്‍ഗ്രസ് പാർട്ടി’; കെ.സി വേണുഗോപാലിനെയും അധിക്ഷേപിച്ച് പി.വി അന്‍വർ

April 23, 2024
1 minute Read

രാഹുൽ ഗാന്ധിക്ക് പിന്നാലെ കെസി വേണുഗോപാലിനെയും അധിക്ഷേപിച്ച് പിവി അന്‍വർ.കെ.സി വേണുഗോപാല്‍ എന്ന ഏഴാംകൂലിയുടെ കയ്യിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നാണ് പരാമർശം. ഈ നാടിനെയാകെ ചിന്നഭിന്നമാക്കുകയാണ് കെ.സി വേണുഗോപാലെന്നും പിവി അന്‍വർ പറഞ്ഞു.

രാഹുലിന്റെ ഡിഎൻഎ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് പിവി അൻവർ നേരത്തെ പറഞ്ഞിരുന്നു. നെഹ്‌റുവിന്റെ കുടുംബത്തിൽ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന് പി വി അൻവർ പറഞ്ഞു. ഗാന്ധിയെന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുലെന്നും പിവി അൻവർ പ്രതികരിച്ചിരുന്നു.

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവ‍ര്‍ അധിക്ഷേപ പരാമ‍ര്‍ശം നടത്തിയത്. പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തെന്നാണ് രാഹുൽ ചോദിച്ചത്.

Story Highlights : PV Anwar insulted KC Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top