‘ആലപ്പുഴയിൽ സ്പോർട്ട്‌സ് കോംപ്ലക്സ് നിർമ്മിക്കും, 2034ൽ ഇന്ത്യയുടെ ഒളിംപിക് സ്വപ്നങ്ങളിൽ നമ്മുടെ നാടുമുണ്ടാകും’: ശോഭ സുരേന്ദ്രൻ

കേരളത്തിൽ ഏറ്റവും കുറവ് കളിസ്ഥലങ്ങൾ ഉള്ള ജില്ലയാണ് എന്നത് ദുഃഖകരമായ വസ്തുതയാണെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. ഇവയെ മറികടക്കാൻ ആലപ്പുഴയിൽ സിന്തറ്റിക് ട്രാക്കോട് കൂടിയ സ്പോർട്ട്‌സ് കോംപ്ലക്സ് നിർമ്മിക്കും. 2034 ലെ ഇന്ത്യയുടെ ഒളിംപിക് സ്വപ്നങ്ങളിൽ നമ്മുടെ നാടുമുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്
കേരളത്തിൽ ഏറ്റവും കുറവ് കളിസ്ഥലങ്ങൾ ഉള്ള ജില്ലയാണ് എന്നത് ദുഃഖകരമായ വസ്തുതയാണ്.
ഇവയെ മറികടക്കാൻ ആലപ്പുഴയിൽ സിന്തറ്റിക് ട്രാക്കോട് കൂടിയ സ്പോർട്ട്‌സ് കോംപ്ലക്സ് നിർമ്മിക്കും.
2034 ലെ ഇന്ത്യയുടെ ഒളിംപിക് സ്വപ്നങ്ങളിൽ നമ്മുടെ നാടുമുണ്ടാകും.
അതേസമയം ശോഭാ സുരേന്ദ്രനെതിരെ ആരോപണവുമായി ദല്ലാൾ നനന്ദകുമാര്‍ രംഗത്തെത്തി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ നൽകിയിരുന്നു. 4-1- 23 ന് ആണ് ശോഭാ സുരേന്ദ്രൻ പണം വാങ്ങിയത്. ഭൂമി ഇടപാടിന് കരാർ ഉണ്ടായിരുന്നില്ല. അക്കൗണ്ട് വഴിയാണ് തുക നൽകിയത്. ഈ പണം തരാമെന്ന് പറഞ്ഞല്ലാതെ തിരികെ നൽകിയിട്ടില്ലെന്നും ദല്ലാൾ നനന്ദകുമാര്‍ വ്യക്തമാക്കി.
താൻ ഒരു പാർട്ടിയുടെയും ആളല്ല. തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിന് സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. അദ്ദേഹം കൈപ്പറ്റിയിട്ടുമുണ്ട്. അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. എൻഡിഎയോ ഇന്ത്യാ മുന്നണിയോ, ഏത് സർക്കാർ വന്നാലും ഇതിൽ അന്വേഷണം ഉണ്ടാകും. തനിക്കെതിരെയും അന്വേഷിക്കുമെന്ന് അറിയാം.
ആരോപണങ്ങൾ എല്ലാം ഉന്നയിക്കുന്നത് ഉത്തരവാദിത്വത്തോടെയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പിനുള്ള പണം കേരളത്തിലേക്ക് എത്തിയിട്ടില്ല. 100 കോടി രൂപയാണ് കേരളത്തിലേക്ക് അയച്ചത്. കേസ് വന്നാൽ താൻ പ്രതിയാകുമെന്ന് അറിഞ്ഞ് തന്നെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും നന്ദകുമാർ വ്യക്തമാക്കി.
Story Highlights : Sobha surendran about Aalapuzha sports complex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here