സുനിത കെജ്‌രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക്; പ്രചാരണ പരിപാടികൾ ശക്തിപ്പെടുത്താൻ ആം ആദ്മി

മദ്യനയ കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും അരവിന്ദ് കെജ്‌രിവാളിന്റെ അഭാവത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഭാര്യ സുനിത കേജ്രിവാൾ.
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പ്രചാരണം സുനിത കേജ്രിവാൾ നയിക്കും.സുനിത കേജ്രിവാളിന്റെ നേതൃത്വത്തിൽ റോഡ് ഷോകൾ ഉൾപ്പെടെ സംഘടിപ്പിക്കാനാണ് തീരുമാനം.
കേജ്രിവാളിന്റെ അറസ്റ്റിനെതിരെ ജന്തർ മന്തറിൽ നടന്ന ഇന്ത്യാ മുന്നണിയുടെ പ്രതിഷേധ പരിപാടിയിലെ സുനിതാ കേജ്രിവാളിന്റെ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റൊരു റാബറി ദേവിയാവാനാണ് സുനിതയുടെ ശ്രമമെന്നതടക്കമുള്ള വിമർശനങ്ങളുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നലെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് സുനിത കേജ്രിവാൾ രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്.
മദ്യവിരുദ്ധ അഴിമതിക്കേസിൽ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രിൽ 23 വരെയും നീട്ടി. നിലവിൽ തിഹാർ ജയിലിലാണ് കെജ്‌രിവാൾ.
Story Highlights : Lok Sabha elections 2024: Sunita Kejriwal to join AAP roadshows in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here