Advertisement

തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

April 26, 2024
Google News 1 minute Read
man come to vote death

വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയയാൾ പോളിങ് ബൂത്തിലെത്തുന്നതിനു മുൻപ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പേരാമംഗലം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ പേരാമംഗലം പുത്തൻവീട്ടിൽ നാരായണൻ (77 ) ആണ് മരിച്ചത്.

വോട്ട് ചെയ്യാനായി ബൂത്തിനു മുൻവശം ഓട്ടോയിൽ വന്നിറങ്ങിയ ശേഷം ബൂത്തിലേക്ക് പോകുമ്പോഴാണ് ശാരീരിക അവശതയെ തുടർന്ന് കുഴഞ്ഞു വീണത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

Story Highlights: man come to vote death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here